മുംബൈ : ക്രിക്കറ്റിന്റെ ഇതുവരെയുള ചരിത്രം പരിശോധിച്ചാല്‍ 22 യാർഡുകളെ തീപിടിപ്പിച്ച ഒരുപാട് പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതിലേറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാല്‍ പലർക്കും പല ഉത്തരങ്ങള്‍ ആയിരിക്കും പറയാൻ ഉള്ളത്. ഇന്ത്യ- ഓസ്ട്രേലിയ, ഇന്ത്യ- പാകിസ്ഥാൻ, ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരങ്ങള്‍ എല്ലാം അത്തരത്തില്‍ ഉള്ള മികച്ച മത്സരങ്ങള്‍ ആണ്. എന്തായാലും ഇതിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങള്‍ക്ക് പ്രത്യേക ഫാൻ ബേസ് ഉണ്ട്.
രാജ്യങ്ങള്‍ തമ്മില്‍ ഉള്ള തീവ്ര യുദ്ധസമാന നിലനില്‍ക്കുന്നതിനാല്‍ തന്നെ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത് ഐസിസി ഇവന്റുകളില്‍ മാത്രമാണ്. 2012 ലാണ് ഇന്ത്യ- പാകിസ്ഥാൻ പരമ്ബര അവസാനമായി നടന്നത്. എന്തായാലും ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങളെ ഏറ്റവും മികച്ചതായി നിലനിർത്തിയത് ഇരുടീമുകളുടെയും തോല്‍ക്കാൻ തയാറാകാത്ത മനോഭാവമാണ്. കൂടെ താരങ്ങളുടെ വ്യക്തിഗത മികവും. അങ്ങനെ തോല്‍ക്കാൻ തയ്യാറല്ലാത്ത ടീമുകളുടെ പോരാട്ടങ്ങളെ ആവേശകരമാക്കിയ താരങ്ങളില്‍ പ്രധാനി ആയിരുന്നു ഷോയിബ് അക്തർ. പാകിസ്ഥാൻ എന്നല്ല ലോകം കണ്ട ഏറ്റവും മികച്ച ബോളർമാരില്‍ പ്രധാനിയായ അക്തർ താൻ ഏറ്റവും പേടിച്ച ഇന്ത്യൻ ബാറ്റ്സ്മാന്റെ പേര് പറഞ്ഞിരിക്കുകയാണ്. അത് സൗരവ് ഗാംഗുലിയെപ്പോലെയോ സച്ചിൻ ടെണ്ടുല്‍ക്കറെപ്പോലെയോ ഒരു മുൻനിര ബാറ്റർ അല്ല എന്നുള്ളതാണ് കൗതുകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്തർ ഇങ്ങനെ പറഞ്ഞു
‘ എന്നെ ഏറ്റവും കൂടുതല്‍ ഭയപെടുത്തിയ ബാറ്റ്സ്മാൻ അത് സച്ചിനോ ഗാംഗുലിയോ ഒന്നും അല്ല. അത് ഒരു ബോളർ ആയിരുന്നു. അടല്‍ ക്രീസില്‍ എത്തുമ്ബോള്‍ ഞാൻ സ്വല്‍പ്പം ഭയന്നു. ലക്ഷ്മിപതി ബാലാജിയാണ് ഞാൻ ഏറ്റവും കൂടുതല്‍ ഭയന്ന ബാറ്റ്സ്മാൻ. അവൻ ഞാൻ ഒരു ഫാസ്റ്റ് ബോളർ ആണെന്നുള്ള ഒരു പരിഗണയും നല്‍കാതെ എന്നെ സിക്സ് അടിച്ചു. അവൻ പന്ത് കാണുമോ എന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ എന്നെ അവനു ഒരു ഭയവും ഇല്ലായിരുന്നു.’
ബാലാജി- അക്തർ പോരാട്ടങ്ങളുടെ വിഡിയോയൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ച ആയ സംഭവമാണ്. എന്തായാലും ചാമ്ബ്യൻസ് ട്രോഫിക്ക് മുമ്ബ് നെറ്റ്ഫ്ലിക്സ് ഇറക്കിയ ഡോക്യൂമെന്ററി ഏറെ ചർച്ച ആകുമ്ബോള്‍ അതിലെ അക്തറിന്റെ ഭാഗത്തിന്റെ വീഡിയോ വൈറലാണ്.