ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയത്തുടർച്ചയുമായി ഹൈദരാബാദ്. നിർണ്ണായകമായ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് താല്കാലികമായി എങ്കിലും ഹൈദാബാദ് ഉയർന്നു. അഞ്ച് പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം.
സ്‌കോർ
പഞ്ചാബ് – 214/5
ഹൈദരാബാദ് – 215/6
വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനിറങ്ങിയ ഹൈദരാബാദും, ആശ്വാസ ജയം തേടി ഇറങ്ങിയ പഞ്ചാബും ആദ്യം മുതൽ ആക്രമിച്ചു തന്നെയാണ് കളിച്ചത്. പഞ്ചാബിനു വേണ്ടി ആത് വാരേ ടൈഡ് (46), പ്രഭുസിമ്രാൻ സിംങ് (71), റോസോ(49), ജിതേഷ് ശർമ്മ (32) എന്നിവരാണ് മികച്ച ബാറ്റിംങ് നടത്തിയത്. ശശാങ്ക് സിംങും (2), അശുതോഷ് ശർമ്മയും (2) നിരാശപ്പെടുത്തി. നടരാജൻ രണ്ടും കമ്മിൻസും വിജയകാന്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. റണ്ണെടുക്കും മുൻപ് ആദ്യ പന്തിൽ ഹെഡ് പുറത്ത്. എന്നാൽ, അഭിഷേക് ശർമ്മയും (66), രാഹുൽ തൃപാത്തിയും (33) ചേർന്ന് മികച്ച ബാറ്റിംങിലൂടെ ഹൈദരാബാദിനെ ട്രാക്കിൽ തിരികെ എത്തിച്ചു. പിന്നീട്, നിതീഷ് കുമാർ റെഡ്ഡിയും (37), ക്ലാസനും ചേർന്ന് കളി വിജയത്തിലേയ്ക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഇരുവരും പുറത്ത്. ഷഹബാസ് (3) അപ്രതീക്ഷിതമായി ഔട്ട് ആതിനു പിന്നാലെ അബുദുൾ സമദും (11), സൻവീർ സിംങും (6) ചേർന്ന് ടീമിനെ വിജയത്തിൽ എത്തിച്ചു.