ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം എന്നും രാജ്യത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ രാജ്യത്തെ നടുക്കിയ പുതിയ തലവേദനയുടെ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. ആധാർ കാർഡും പാൻകാർഡും അടക്കമുള്ള രേഖകൾ വ്യാജമായി ഉണ്ടാക്കിയാണ് ഇത്തരക്കാർ ഇന്ത്യയിലേയ്ക്കു നുഴഞ്ഞു കയരുന്നത്. ഈ നുഴഞ്ഞു കയറ്റക്കാർ പലപ്പോഴും രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയും ആകാറുണ്ട്. കേരളത്തിൽ അതിഥി തൊഴിലാളികൾ എന്ന പേരിൽ കടന്ന കൂടുന്നവരിൽ പലരും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരാണ്. ഇതിനിടെയാണ് ഇപ്പോൾ ബംഗാളിൽ പിടിയിലായ നടിയുടെ കഥയും വിവരങ്ങളും പുറത്ത് വന്നിരിക്കുന്നത്.
ശാന്താ പോൾ, ആധാറും പാനും റേഷൻ കാർഡും ഉണ്ടാക്കി, ഒടുവിൽ കുടുങ്ങി
ബംഗ്ലാദേശിലെ വിമാനക്കമ്ബനിയിലെ കാബിൻ ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊൽക്കത്തയിൽ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെയുള്ള വ്യാജരേഖകൾ നിർമിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകൾ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശിലെ ബാരിസാൽ സ്വദേശിനിയായ ശാന്ത പോൾ 2023-ലാണ് ഇന്ത്യയിലെത്തിയത്. തുടർന്ന് കൊൽക്കത്തയിൽ ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുക്കാനും മറ്റും വ്യാജമായി നിർമിച്ച തിരച്ചറിയിൽരേഖകളാണ് പ്രതി വീട്ടുടമകൾക്ക് നൽകിയിരുന്നത്.
ഇതരമതക്കാരനെ വിവാഹംകഴിച്ചതിനാൽ കുടുംബവുമായി സ്വരച്ചേർച്ചയിൽ അല്ലെന്നും അതിനാൽ മാറിതാമസിക്കുകയാണെന്നുമാണ് യുവതി വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്. ഇതിനിടെ, ആന്ധ്രാപ്രദേശ് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെയും വിവാഹംകഴിച്ചിരുന്നു. മോഡലായി ജോലിചെയ്തിരുന്ന യുവതി തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിക്കുകയുംചെയ്തു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്‌റഫ് എന്നയാളെയാണ് യുവതി വിവാഹംചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. നാദിയ ജില്ലയിലാണ് ഇരുവരും വിവാഹം രജിസ്റ്റർചെയ്തിരുന്നത്. തുടർന്ന് കൊൽക്കത്ത പാർക്ക് സ്ട്രീറ്റിലെയും പിന്നീട് ഗോൾഫ്ഗ്രീനിലെയും ഫ്‌ളാറ്റുകളിൽ ഒരുമിച്ച് താമസം ആരംഭിച്ചു. ഭർത്താവിന്റെ പാസ്‌പോർട്ടും യുവതി കൈവശപ്പെടുത്തിയിരുന്നതായും ഒരു പ്രാദേശിക ഏജന്റ് മുഖേനയാണ് യുവതി റേഷൻ കാർഡ് അടക്കമുള്ള രേഖകൾ വ്യാജമായി നിർമിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് വിവിധ സൗന്ദര്യമത്സരങ്ങളിലടക്കം പങ്കെടുത്ത മോഡലാണ് ശാന്ത പോൾ. 2019-ൽ മിസ് ഏഷ്യ ഗ്ലോബൽ സൗന്ദര്യപ്പട്ടവും കരസ്ഥമാക്കിയിരുന്നു. ഇതിനുശേഷമാണ് ബംഗ്ലാദേശിലെ ഒരു വിമാനക്കമ്ബനിയിലും ജോലിയിൽചേർന്നത്. ഇന്ത്യയിലെത്തിയതിന് ശേഷവും മോഡലിങ് രംഗത്ത് സജീവമായി. ചില തമിഴ്, ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചു. നിലവിൽ ഒരു ഒഡിയ ചിത്രത്തിൽ അഭിനയിക്കാനായി കരാറൊപ്പിട്ടിരുന്നതായും പോലീസ് പറഞ്ഞു.