ആഴത്തിൽ വേരുറപ്പിച്ച് ഇംഗ്ലണ്ട്; നാലാം ടെസ്റ്റിൽ പടുകൂറ്റൻ സ്‌കോറിലേയ്ക്ക് ഇംഗ്ലണ്ട് നീങ്ങുന്നു; ഇന്ത്യൻ പ്രതീക്ഷകൾ മാഞ്ചസ്റ്റർ വിട്ടു

മാഞ്ചസ്റ്റർ: രണ്ട് ദിവസവും ഇംഗ്ലീഷ് പേസ് ആക്രമണവും അവശേഷിക്കെ നാലാം ടെസ്റ്റിൽ ഇന്ത്യൻ പ്രതീക്ഷകൾ മങ്ങുന്നു..! നാലാം ടെസ്റ്റിൽ ആഴത്തിൽ വേരാഴ്ത്തിയ ഇംഗ്ലീഷ് ബാറ്റിംങ് നിരയുടെ കരുത്തിൽ പടുകൂറ്റൻ സ്‌കോറിലേയ്ക്ക് ഇംഗ്ലണ്ട് നീങ്ങുകയാണ്. മൂന്നു വിക്കറ്റും കളി കയ്യിലേയ്ക്ക് അടുപ്പിച്ച ക്യാപ്റ്റൻ സ്റ്റോക്ക്‌സും ക്രീസിൽ നിൽക്കെ 544 റൺ ഇംഗ്ലണ്ടിന്റെ പക്കലുണ്ട്. ഇതുവരെ 186 റണ്ണിന്റെ ലീഡും ഇംഗ്ലണ്ട് സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യ ഉയർത്തിയ 358 റണ്ണിനേക്കാൾ ബഹുദൂരം മുന്നിലാണ് ഇംഗ്ലണ്ട്.

Advertisements

സെഞ്ച്വറി നേടിയ റൂട്ടിന്റെ കരുത്തിലായിരുന്നു മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ പോരാട്ടമത്രയും. 248 പന്ത് നേരിട്ട് 14 ബൗണ്ടറികൾ നേടിയ റൂട്ട് 150 റണ്ണാണ് സ്വന്തമാക്കിയത്. ക്ലാസിക് ടെസ്റ്റ് ഇന്നിംങ്‌സുമായി ഇന്ത്യൻ ബൗളിംങ് നിരയെ കീറിമുറിച്ചാണ് ഇംഗ്ലണ്ട് പോരാട്ടം തുടങ്ങിയത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി 225 ൽ ബാറ്റിംങ് അവസാനിപ്പിച്ച ഇംഗ്ലണ്ടിന് വേണ്ടി മൂന്നാം ദിനം മൂന്നു പേരാണ് അർദ്ധ സെഞ്ച്വറി നേടിയത്. 128 പന്തിൽ 78 റൺ നേടിയ ഓലീ പോപ്പിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം ഇന്ത്യ വീഴ്ത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷേ, അതിനായി 120 റണ്ണിന് അടുത്ത് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നിരുന്നു. 197 ൽ ഒത്തു ചേർന്ന ഒലി പോപ്പ് റൂട്ട് സഖ്യം പിരിഞ്ഞത് 341 ലായിരുന്നു. വാഷിംങ് ടൺ സുന്ദറിന്റെ പന്തിൽ കെ.എൽ രാഹുലിനായിരുന്നു ക്യാച്ച്. പിന്നാലെ , ഹാരി ബ്രൂക്കിനെയും (3) സുന്ദർ പുറത്താക്കി. പക്ഷേ, ഈ ആഹ്ലാദത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പാറ പോലെ ക്രീസിൽ വേരാഴ്ത്തിയ റൂട്ടും സ്‌റ്റോക്ക്‌സും ചേർന്ന് ഇന്ത്യയെ വലിച്ചു കീറി. 491 ൽ പരിക്കേറ്റ സ്‌റ്റോക്ക്‌സ് (പുറത്താകാതെ 77) ക്രീസ് വിടും വരെ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് ബാറ്റർമാർക്ക് മേൽ യാതൊരു ആധിപത്യവുമില്ലായിരുന്നു.

150 റൺ തികച്ചതിനു പിന്നാലെ റൂട്ട് പുറത്തായി. ഇംഗ്ലണ്ട് സ്‌കോർ 499 ൽ നിൽക്കുമ്പോൾ ജഡേജയുടെ പന്തിൽ ധ്രുവ് ജുവറൽ സ്റ്റമ്പ് ചെയ്താണ് റൂട്ട് പുറത്തായത്. പിന്നാലെ , ജാമിയൻ സ്മിത്ത് (9), ക്രിസ് വോക്‌സ് (4) എന്നിവർ പുറത്തായെങ്കിലും ഇംഗ്ലണ്ടിനെ അത് ബാധിച്ചില്ല. പരിക്കിന്് ശേഷം മടങ്ങിയെത്തിയ ബെൻ സ്‌റ്റോക്ക്‌സ് , ലിയാം ഡൗസണെ (21) ഒപ്പം ചേർത്ത് ഇംഗ്ലീഷ് സ്‌കോർ ചലിപ്പിക്കുകയാണ്. ഇംഗ്ലണ്ട് നാലാം ദിനം എത്രത്തോളം പിടിച്ചു നിൽക്കുന്നോ അത്രത്തോളം ഇന്ത്യൻ പ്രതീക്ഷകളും അസ്തമിയ്ക്കും എന്ന് ഉറപ്പാണ്. പരമ്പരയിൽ ഇംഗ്ലണ്ടിന് ഒപ്പമെത്താമെന്ന പ്രതീക്ഷകളാണ് ഇതോടെ അകലെയാകുന്നത്.

നാലാം ടെസ്റ്റിൽ ബുംറയും, കാംബോജും, സിറാജും ചേർന്ന് 72 ഓവർ എറിഞ്ഞിട്ടും മൂന്നു പേർക്കും ഓരോ വിക്കറ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. 33 ഓവർ എറിഞ്ഞ ജഡേജയ്ക്ക് രണ്ടും, 19 ഓവർ എറിഞ്ഞ സുന്ദറിന് രണ്ടും വിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. നാലാം ദിനം എത്രയും വേഗം ഇംഗ്ലണ്ടിനെ പുറത്താക്കി പരമാവധി നേരം ക്രീസിൽ പിടിച്ചു നിന്നെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഇന്നിംങ്‌സ് തോൽവി ഒഴിവാക്കി കളി സമനിലയിൽ എങ്കിലും എത്തിക്കാൻ സാധിക്കു.

Hot Topics

Related Articles