ബെർമ്മിംങ്ഹാം: ഇന്നിംങ്സ് ലീഡിലേയ്ക്കു കുതിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ് നിരയിലെ ആറു ബാറ്റർമാരെ ഡക്കാക്കി കളി തിരിച്ചു പിടിച്ച് ടീം ഇന്ത്യ. നാലു ബാറ്റർമാർ മാത്രം റൺ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് ഇന്നിംങ്സ് ലീഡ് നേടാതെ പുറത്തായത്. ആദ്യ ഇന്നിംങ്സിൽ 587 റൺ നേടിയ ടീം ഇന്ത്യ, രണ്ടാം ഇന്നിംങ്സിൽ ഒരു വിക്കറ്റ് നഷ്ടമാക്കി 64 റൺ നേടിയിട്ടുണ്ട്. ആദ്യ ഇന്നിംങ്സിൽ 407 റണ്ണിന് ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റർമാരും പുറത്തായി.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 77 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംങ് ആരംഭിച്ചത്. ഇടയ്ക്ക് 84 ന് അഞ്ച് എന്ന നിലയിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞിരുന്നു. ഇവിടെ രക്ഷകരായി ഹാരി ബ്രൂക്കും (158), ജാമി സ്മിത്തും (പുറത്താകാതെ 184) നിന്നതോടെ ഇംഗ്ലണ്ട് അതിവേഗം ലീഡിലേയ്ക്കു കുതിയ്ക്കുമെന്ന പ്രതീതിയുണ്ടായി. എന്നാൽ, ഇന്ത്യൻ ബൗളർമാർ ആഞ്ഞെറിഞ്ഞതോടെ ഇംഗ്ലീഷ് പ്രതിരോധവും ആക്രമണവും തകർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ദിനം ബാറ്റിംങിന് ഇറങ്ങിയ ബെൻ സ്റ്റോക്ക്സ് (0), ബ്രൈഡൻ ക്രേസ് (0), ജോഷ് ടങ് (0), ഷൊഹൈബ് ബഷീർ (0) എന്നിവരാണ് ഇന്ന് ഡക്കായി പുറത്തായത്. രണ്ടാം ദിനം ബെൻ ഡക്കറ്റും (0), ഓലീ പോപ്പും (0) ഡക്കായതോടെ ആകെ ആറു ഇംഗ്ലീഷ് ബാറ്റർമാർ റണ്ണെടുക്കാതെ പുറത്തായി. ബ്രൂക്കിനെയും, സ്മിത്തിനെയും കൂടാതെ സാക്ക് ക്രാവ്ലി (19), ക്രിസ് വോക്സ് (5) എന്നിവർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ റണ്ണെടുത്തത്.
19.3 ഓവറിൽ 70 റൺ വഴങ്ങിയ സിറാജ് ആറു വിക്കറ്റ് വീഴ്ത്തി. 20 ഓവറിൽ ആകാശ് ദീപ് നാലു വിക്കറ്റ് പിഴുതു. സിറാജ് രണ്ടാം തവണയാണ് ആറു വിക്കറ്റ് നേടുന്നത്. ഇംഗ്ലണ്ടിൽ ആദ്യമായാണ് സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. രണ്ടാം ഇന്നിംങ്സിൽ ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. 22 പന്തിൽ നിന്നും 28 റണ്ണെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് നഷ്ടമായത്. 28 റണ്ണുമായി രാഹുലും ഏഴു റണ്ണുമായി കരുൺ നായരുമാണ് ക്രീസിൽ.