ഫ്‌ളോറിഡ: രോഹിത് ശര്‍മ്മ- വിരാട് കോഹ്‌ലി ഓപ്പണിങ് സഖ്യത്തെ ഇന്ത്യ മാറ്റരുതെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടരുമ്പോഴും ഓപ്പണിങ് കൂട്ടുകെട്ട് പരാജയമാവുന്നത് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഇന്ത്യ സൂപ്പര്‍ എയ്റ്റിലേക്ക് കടന്ന സാഹചര്യത്തില്‍ മോശം ഫോമിലുള്ള വിരാട് കോഹ്‌ലിയെ മാറ്റി യശസ്വി ജയ്‌സ്‌വാളിനെ ഓപ്പണറാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലാറയുടെ അഭിപ്രായ പ്രകടനം.
‘ഇന്ത്യക്ക് ഓപ്പണിങ്ങില്‍ കളിപ്പിക്കാന്‍ മികച്ച ഇടത്- വലത് കൂട്ടുകെട്ടുണ്ട്. രോഹിത്തും കോഹ്‌ലിയും ഏറെ നാളുകളായി ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന താരങ്ങളാണ്. നിങ്ങള്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ കോഹ്‌ലി വണ്‍ഡൗണിനും അല്‍പ്പം താഴെയുള്ള ഓര്‍ഡറില്‍ വരണം. എന്നാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും’, ലാറ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കോഹ്‌ലി ഇപ്പോള്‍ ഓപ്പണിങ്ങിലേക്കെത്തുമ്പോള്‍ മികച്ച റണ്‍സ് വരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ടീം ഇന്ത്യ ഇരുവരെയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ്. യുഎസ്എയിലെ ബാറ്റിങ് സാഹചര്യം മികച്ചതായിരുന്നില്ല. നിങ്ങള്‍ വിജയിക്കുന്നുണ്ടെങ്കില്‍ പ്രത്യേകിച്ച് മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.