ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി പരിശോധന

മുംബൈ : ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 172 യാത്രക്കാരുമായി ചെന്നൈയില്‍ നിന്നും മുംബൈയിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. വിമാനം അടിയന്തരമായി ഇറക്കി. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്തില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ മെയ് 28 നും സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഉയർന്നിരുന്നു.

Advertisements

Hot Topics

Related Articles