കണ്ണൂര്‍: ഇന്‍ഡിഗോ വിമാനയാത്ര വിലക്ക് വിവാദത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയതും ട്രെയിനില്‍.വ്യഴാഴ്ച രാത്രി മാവേലി എക്സ്പ്രസിലാണ് ജയരാജന് യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കാരണത്താല്‍ ഇന്‍ഡിഗോ മൂന്നാഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്‍ഡിഗോ ബഹിഷ്കരിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് മുന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്. ദൂര യാത്ര ചെയ്യുന്ന ആളാണെന്നും ട്രെയിന്‍ യാത്ര ബുദ്ധിമുട്ടില്ലെന്നും ഇ പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം, വിമാനത്തില്‍ വെച്ചുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്ന വാര്‍ത്തകള്‍ ഇ പി ജയരാജന് നിഷേധിച്ചിരുന്നു. തനിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. കോടതിയില്‍ ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് സ്വാഭാവികമാണ്. പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളാണ് എഫ്ഐആറിലുള്ളത്. കേസ് നിലനില്‍ക്കുമോ, ഏതെല്ലാം വകുപ്പുകള്‍ ചേര്‍ക്കണം എന്നെല്ലാം പൊലീസ് അന്വേഷണം നടത്തിയാണ് തീരുമാനിക്കുകയെന്നുമാണ് ഇ പി ജയരാജന് പറഞ്ഞത്.