ന്യൂഡൽഹി : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബര 2-0ന് തൂത്തുവാരി ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പില്‍ ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഇന്ത്യ.കാണ്‍പൂരില്‍ മഴ കളിച്ച രണ്ടാം ടെസ്റ്റില്‍ രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം അടിച്ചെടുത്ത ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചു. 11 മത്സരങ്ങളില്‍ 8 ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 98 പോയന്റും 74.24 പോയന്റ് ശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഈ മാസം 16 മുതല്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്ബരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി.
അതേസമയം, ഇന്ത്യക്കെതിരായ സമ്ബൂര്‍ണ തോല്‍വിയോടെ ബംഗ്ലാദേശ് ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മൂന്ന് ജയവും അഞ്ച് തോല്‍വിയും അടക്കം 33 പോയന്റും 34.37 പോയന്റ് ശതമാവുമാണ് ബംഗ്ലാദേശിനുള്ളത്. 12 ടെസ്റ്റില്‍ എട്ട് ജയവും 3 തോല്‍വിയും ഒരു സമനിലയുമായി 90 പോയന്റും 62.50 പോയന്റ് ശതമാനവുമായി ഓസ്ട്രേലിയ ഇന്ത്യക്ക് പിന്നില്‍ രണ്ടാമതുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബര 2-0ന് തൂത്തുവാരിയ ശ്രീലങ്ക ആണ് പോയന്റ് പട്ടികയില്‍ മൂന്നാമത്. ഒമ്ബത് ടെസ്റ്റില്‍ 60 പോയന്റും 55.56 പോയന്റ് ശതമാനവുമായാണ് ശ്രീലങ്ക മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം, ശ്രീലങ്കക്കെതിരായ പരമ്ബരക്ക് മുമ്ബ് മൂന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് ഏഴാം സ്ഥാനത്തേക്ക് വീണിരുന്നെങ്കിലും ബംഗ്ലാദേശ് ഏഴാം സ്ഥാനത്തായതോടെ പുതിയ പട്ടികയില്‍ നില മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് കയറി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്ബര 2-1ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് 16 ടെസ്റ്റുകളില്‍ എട്ട് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമായി 81 പോയന്റും 42.19 പോയന്റ് ശതമാവുമായി നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുണ്ട്. നാട്ടില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും തോറ്റ പാകിസ്ഥാന് എട്ടാമതും വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതുമാണ്.