ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത : നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദറും ടീമിൽ എത്തും

ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ മാറ്റത്തിന് സാധ്യത. ഓള്‍റൗണ്ടറുമാരായ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദർ എന്നിവർ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് കടന്നുവരുമെന്നാണ് റിപ്പോർട്ടുകള്‍.ആദ്യ ടെസ്റ്റില്‍ മുൻനിര മികച്ച രീതിയില്‍ സ്കോർ ചെയ്തിട്ടും ലോവർ ഓഡർ തകർന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. തുടർന്നാണ് നിതീഷ് കുമാർ റെഡ്ഡിയെ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമുണ്ടാകുന്നത്.

Advertisements

രണ്ട് സ്പിന്നർമാരെ ടീമില്‍ ഉള്‍പ്പെടുത്തി എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങാനാണ് ഇന്ത്യൻ ടീമിന്റെ ആലോചന. അതിനാല്‍ രവീന്ദ്ര ജഡേജയ്ക്കൊപ്പം ബാറ്റിങ്ങിലും സംഭാവന ചെയ്യാൻ കഴിയുന്ന വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോർട്ടുകള്‍. നെറ്റ്സില്‍ പരിശീലനത്തിനിടെ സുന്ദർ മികച്ച നിലയില്‍ ബാറ്റുകൊണ്ട് സംഭാവന ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവിന് കളിക്കളത്തിലെത്താൻ കാത്തിരിക്കേണ്ടി വരും. ജൂലൈ രണ്ട് മുതലാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലണ്ട് പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗില്‍ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുണ്‍ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പർ), വാഷിങ്ടണ്‍ സുന്ദർ, ഷാർദുല്‍ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

Hot Topics

Related Articles