റാഞ്ചി : ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ധ്രുവ് ജുറലും കുൽദീപ് ജാദവും നടത്തിയ ചെറുത്ത് നിൽപ്പിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിൻ്റെ 353 ന് എതിരെ 307 റണ്ണിന് എല്ലാ ഇന്ത്യൻ ബാറ്റർമാരും പുറത്തായതോടെ ഇംഗ്ലണ്ടിന് 46 റണ്ണിൻ്റെ ലീഡായി. ധ്രുവ് ജുറൽ (149 പന്തിൽ 90 ) , കുൽദീപ് യാദവ് (131 പന്തിൽ 28 ) എന്നിവർ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. മൂന്നാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ജുറലും , കുൽദീപും ആയിരുന്നു ക്രീസിൽ. 253 ൽ കുൽദീപ് വീണതോടെ ഇന്ത്യയെ വേഗം വീഴ്ത്താം എന്നായി ഇംഗ്ലണ്ട് പ്രതീക്ഷ. എന്നാൽ , വാലറ്റത്തെ കുട്ട് പിടിച്ച് ജുവൽ ഇന്ത്യയെ 300 കടത്തി. ആകാശ് ദീപ് (9), 293 ലും ധ്രുവ് ജുറൽ 307 ലും വീണതോടെ ഇന്ത്യൻ പ്രതിരോധം അവസാനിച്ചു. സിറാജ് പുറത്താകാതെ നിന്നു. ഇംഗ്ലീഷ് സ്പിന്നർ ബഷീർ 5 വിക്കറ്റും , ടോം ഹാർലി 3 വിക്കറ്റും ആൻഡേഴ്സൻ രണ്ട് വിക്കറ്റും വീഴ്ത്തി.