ഇന്ത്യ ജയിച്ചത് പാക്കിസ്ഥാന് നേട്ടമായി ; സൂപ്പർ എട്ടിലേയ്ക്ക് കണ്ണ് നട്ട് പാക്കിസ്ഥാൻ 

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് യുഎസിനെ തോല്‍പ്പിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയത് പാകിസ്ഥാന്‍. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പാക്കുകയും ചെയ്തിരുന്നു.

Advertisements

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുഎസ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. അവസാന മത്സരം അയര്‍ലന്‍ഡിനെതിരെയാണ്. ജയിച്ചാല്‍ യുഎസിന് പ്ലേ ഓഫ് ഉറപ്പിക്കാം. പാകിസ്ഥാന് പുറത്തേക്കും പോവാം. പാകിസ്ഥാന്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇനി അയര്‍ലന്‍ഡിനെതിരെ മത്സരം കളിക്കാനുണ്ട്. അന്ന് ജയിച്ചാല്‍ പാകിസ്ഥാന് നാല് പോയിന്റാവും. എന്നാല്‍ സൂപ്പര്‍ എട്ട് കണക്കമെങ്കില്‍ അയര്‍ലന്‍ഡ്, യുഎസിനെ തോല്‍പ്പിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ യുഎസ്, ഇന്ത്യക്കെതിരെ തോറ്റതോടെ നേരിയതെങ്കിലും പാകിസ്ഥാന്‍ ടീം ചെറിയൊരു നേട്ടമുണ്ടാക്കി. നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ യുഎസ്, പാകിസ്ഥാന് താഴെ പോയി. നിലവില്‍ യുഎസിന് +0.127 നെറ്റ് റണ്‍റേറ്റാണുള്ളത്. പാകിസ്ഥാന് +0.191. ഇന്ത്യക്കെതിരെ നാല് അല്ലെങ്കില്‍ അതില്‍ കൂടുതലോ പന്തുകള്‍ ബാക്കി നില്‍ക്കെ പരാജയപ്പെട്ടതാണ് യുഎസിന് തിരിച്ചടിയായത്. 10 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ജയിക്കുന്നത്. എന്തായാലും യുഎസിന് ഇനിയും സാധ്യതകളുണ്ട്. അയര്‍ലന്‍ഡിനെതിരെ ജയിച്ചാലോ അല്ലെങ്കില്‍ മഴ കാരണം മത്സരം മുടങ്ങിയാലോ യുഎസ് അവസാന എട്ടിലെത്തും.

ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Hot Topics

Related Articles