സിഡ്നി : ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാല് റണ്ണിൻ്റെ നിർണായക ലീഡ്. പരിക്കേറ്റ ബുംറ രണ്ടാം സെഷന് ശേഷം ബൗൾ ചെയ്യാതിരുന്ന മത്സരത്തിലാണ് ഇന്ത്യ ലീഡ് പിടിച്ചത്. ഇന്ത്യയുടെ 185 ന് എതിരെ 181ന് ഓസീസിൻ്റെ എല്ലാവരും പുറത്തായി. 39 ന് നാല് എന്ന നിലയിൽ തകർന്ന ഓസീസിനെ സ്മിത്ത് (33) , വെബ്സ്റ്റർ (57) , അലക്സ് കാരി (21) എന്നിവരാണ് 150 കടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി പ്രതീഷും സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബുംറയ്ക്കും നിതീഷിനും രണ്ട് വിക്കറ്റ് വീതം ഉണ്ട്.
Advertisements