കേപ്ടൗൺ : ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ സിറാജ് തീ കാറ്റായതോടെ 55 റണ്ണിന് ദക്ഷിണാഫ്രിക്കയുടെ എല്ലാ ബാറ്റർമാരും പുറത്ത്. ഒൻപത് ഓവറിൽ 15 റണ്ണിനാണ് സിറാജ് ആറ് വിക്കറ്റ് പിഴുതത്. ബുംറയും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ ബെല്ലിങ്ങ്ഹാമും (12) , വെരിയാനെയും (15) മാത്രമാണ് രണ്ടക്കം കടന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ മാക്രത്തെ (2) വീഴ്ത്തി സിറാജ് വിക്കറ്റ് വേട്ട തുടങ്ങി. എൽ ഗാർ (4) , സോർസി (2) , ബെല്ലിംഗ്രാം , വെരിയാനെ , ജാനിസൺ (0) എന്നിവരെയും സിറാജ് പുറത്താക്കി. എൻഡിനി പുറത്താകാതെ നിന്നു.
Advertisements