പാരീസ്: പാരീസ് ഒളിംപിക്സിൽ വീണ്ടും മെഡൽ പ്രതീക്ഷയുമായി ടീം ഇന്ത്യ. വനിതാ ഷൂട്ടിംങിൽ 10 മീറ്റർ എയർ റൈഫിളിലാണ് ഇന്ത്യയുടെ റമിത ജിൻഡാൽ ഫൈനൽ റൗണ്ടിൽ എത്തിയത്. യോഗ്യതാ റൗണ്ടിൽ അഞ്ചാമത് എത്തിയാണ് റമിത ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. എളവേനിൽ വരളിവേൻ ഫൈനലിൽ കടക്കാതെ പുറത്തായത് ഈ ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശയായി. 631.5 പോയിന്റ് നേടിയാണ് അഞ്ചാം സ്ഥാനം ഉറപ്പിച്ച് റമിത ഫൈനലിലേയ്ക്ക് കടന്നത്. 24 കാരിയായ എളവേനിൽ പത്താം സ്ഥാനത്ത് മാത്രമാണ് എത്തിയത്. ഇതോടെ ഇവരുടെ ഒളിംപിക് സ്വപ്നങ്ങളും അവസാനിച്ചു. പി.വി സിദ്ധു രണ്ടാം റൗണ്ടിൽ എത്തിയതും, മനു ഭാസ്കർ ഫൈനലിന് ഇന്ന് ഇറങ്ങുന്നതും പാരീസിൽ ഞായറാഴ്ചത്തെ ഇന്ത്യൻ പ്രതീക്ഷകളാണ്. വൈകിട്ട് അമ്പെയ്ത്തിൽ ഇന്ത്യൻ വനിതകൾ നെതർലൻഡ്സിനെ നേരിടുന്നതും മെഡൽ സ്വപ്നം കണ്ടു തന്നെയാണ്.