സ്വയം കുഴിച്ച സ്പിൻ കെണിയിൽ വീണ് ഇന്ത്യ ; ആദ്യ ഇന്നിങ്ങ്സിൽ ലീഡ് നേടിയിട്ടും ഇന്ത്യയ്ക്ക് തോൽവി 

ഹൈദരബാദ് : ഇംഗ്ലണ്ടിനെ വീഴ്ത്താൻ സ്പിൻ കെണി ഒരുക്കിയ ഇന്ത്യയ്ക്ക് ഇംഗ്ലീഷ് പ്രത്യാക്രമണത്തിൽ അടി തെറ്റി. ആദ്യ ഇന്നിങ്സിൽ 190 റണ്ണിൻ്റെ വമ്പൻ ലീഡ് നേടിയിട്ടും ഇന്ത്യ നാലാം ദിവസം തോൽവി വഴങ്ങി. ഇരട്ട സെഞ്ച്വറിയ്ക്കടുത്ത് റൺ നേടി കളം നിറഞ്ഞ ഓലി പോപ്പ് ആണ് ഇംഗ്ലണ്ടിൻ്റെ വിജയ ശില്പി. 231  റൺ എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ഇന്ത്യയെ തോൽപ്പിച്ചത് ഉത്തരവാദിത്വം ഇല്ലാതെ ബാറ്റ് വീശിയ ബാറ്റർമാരായിരുന്നു.  ഹൈദരബാദിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ  28 റണ്‍സിനാണ് ഇന്ത്യൻ തോല്‍വി. രണ്ടാം ഇന്നിംഗ്സിൽ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ബാറ്റിങ്ങില്‍ തകർന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്‍ട്ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയ്ക്ക് 15 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ അതേ ഓവറില്‍ തന്നെ രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ശുഭ്മാന്‍ ഗില്ലും (0) മടങ്ങി. 39 റണ്‍സെടുത്ത രോഹിത് ശര്‍മയെ ഹാര്‍ട്ലി പുറത്താക്കി. കെ എല്‍ രാഹുലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ 95 വരെയെത്തിച്ചു. പിന്നാലെ 17 റണ്‍സെടുത്ത അക്ഷറിനെയും ഹാര്‍ട്‌ലി പുറത്താക്കി. 22 റണ്‍സെടുത്ത രാഹുലിനെ ജോ റൂട്ട് മടക്കി. രണ്ട് റണ്‍സെടുത്ത രവീന്ദ്ര ജഡേജ റണ്ണൗട്ടായതോടെ ഇന്ത്യയെ ആറിന് 119 എന്ന നിലയിലായി. 13 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താതതോടെ ഇന്ത്യ പരാജയ ഭീതിയിലായിരുന്നു. ശ്രീകാര്‍ ഭരത്(28),അശ്വിന്‍(28), സിറാജ്(12) എന്നിവരെയും മടക്കി ടോം ഹാര്‍ട്ലി ഇന്ത്യയുടെ ഇന്നിങ്സ് 202 റണ്‍സില്‍ അവസാനിച്ചു. ആറ് റണ്‍സെടുത്ത ബുമ്ര പുറത്താകാതെ നിന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.