രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ തിരിച്ച് വരവ് :  106 റൺ വിജയവുമായി ഇന്ത്യൻ കുതിപ്പ് 

വിശാഖപട്ടണം : രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 106 റണ്ണിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. രണ്ട് ഇന്നിങ്സിലുമായി ഒൻപത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഇരട്ട സെഞ്ച്വറി നേടിയ ജയ് സ്വാളും , രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഗില്ലുമാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ – 396 , 255 

ഇംഗ്ലണ്ട് – 253 , 292 

രണ്ടാം ഇന്നിങ്ങ്സിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. സാക് ക്രാവ് ലി (73) , ഡക്കറ്റ് (28) , അഹമ്മദ് (23) , ഓലി പോപ്പ് (23) , ജോ റൂട്ട് (16) , ബ്രയസ്റ്റോ (26) , സ്റ്റോക്ക്സ് (11) , ഫോക്സ് (36) , ഹാർട്ട്ലി (36) , ബഷീർ (0) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്കോറർമാർ. ആൻഡേഴ്സൺ അഞ്ച് റണ്ണുമായി പുറത്താകാതെ നിന്നു. ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതവും , മുകേഷ് കുമാറും , കുൽദീപും , അക്സറും ഓരോ വിക്കറ്റും വീതവും വീഴ്ത്തി. 

Hot Topics

Related Articles