ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയല്‍സ് സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്.ചെന്നൈ സൂപ്പർ കിങ്സിനെ ആറ് റണ്‍സിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. രാജസ്ഥാന്റെ തട്ടകമായ ഗുഹാഹത്തിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഇന്നിങ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരം വിജയിച്ചെങ്കിലും രാജസ്ഥാനെ ക്യാപ്റ്റൻ റിയാൻ പരാഗിന് ഒരു കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സ്ലോ ഓവറേറ്റ് നടത്തിയതിനു 12 ലക്ഷം രൂപയാണ് പരാഗിന് പിഴ ചുമത്തിയിരിക്കുന്നത്. ഐപിഎല്ലിലെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിള്‍ 2.22 പ്രകാരമാണ് പരാഗിന് ബിസിസിഐ പിഴ ചുമത്തിയത്. സഞ്ജു സാംസണിന് പകരം സീസണിലെ ആദ്യ മൂന്ന് മത്സരത്തില്‍ രാജസ്ഥാനെ പരാഗ് ആയിരുന്നു നയിച്ചിരുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്ററായി മാത്രമായിരുന്നു സഞ്ജു കളിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്ബരയിലെ അവസാന മത്സരത്തില്‍ സംഭവിച്ച പരുക്കിന് ശേഷം സഞ്ജു പൂർണമായും ഫിറ്റ്നസ് നേടിയിരുന്നില്ല. ഇതോടെയാണ് താരം ആദ്യ മൂന്ന് മത്സരത്തില്‍ ഇമ്ബാക്‌ട് പ്ലെയറായി മാത്രം കളത്തിലിറങ്ങുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ സഞ്ജുവിന്റെ കൈവിരലിന് പൊട്ടലുണ്ടാവുകയായിരുന്നു. ഇതിനു പിന്നാലെ സഞ്ജു ആറ് ആഴ്ച്ചയോളം വിശ്രമത്തിലായിരുന്നു.
മത്സരത്തില്‍ രാജസ്ഥാന് വേണ്ടി നിതീഷ് റാണ അർദ്ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 36 പന്തില്‍ 81 റണ്‍സ് നേടിയിരുന്നു റാണയുടെ വെടിക്കെട്ട്. 10 ഫോറുകളും അഞ്ച് സിക്സുകളും ആണ് താരം നേടിയത്. ക്യാപ്റ്റൻ റിയാൻ പരാഗ് 28 പന്തില്‍ 37 റണ്‍സും നേടി നിർണായകമായി. രണ്ട് വീതം ഫോറുകളും സിക്സുകളുമാണ് പരാഗ് നേടിയത്. രാജസ്ഥാൻ ബൗളിങ്ങില്‍ വാനിന്ദു ഹസരങ്ക നാല് വിക്കറ്റുകള്‍ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ജോഫ്ര ആർച്ചർ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ചെന്നൈക്കായി 63 റണ്‍സ് നേടി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും 32 റണ്‍സ് നേടി രവീന്ദ്ര ജഡേജയും ബാറ്റിങ്ങില്‍ തിളങ്ങി. ഏഴു ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിങ്ങ്സ്. ചെന്നൈ ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദ്, നൂർ അഹമ്മദ്, മതീഷ പതിരാണ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.