ഇന്ദിരാഗാന്ധിയെ കരിങ്കൊടികാണിച്ച് അടിയന്തരാവസ്ഥയ് ക്കെതിരെ പ്രതിഷേധിച്ച എ.ഒ ചന്ദ്രപ്പൻ നിര്യാതനായി

അതിരമ്പുഴ: ആനിക്കലോടിയിൽ എ ഒ ചന്ദ്രപ്പൻ (72) (ചാക്കോ) നിര്യാതനായി. ജനതാ പാർട്ടിയുടെ മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്നു. കേരളാ സാംബവർ സൊസൈറ്റിയുടെ ഏറ്റുമാനൂർ ശാഖയുടെ പ്രസിഡന്റ് ആയി ദീർഘകാലം പ്രവർത്തിച്ചിരുന്നു. 1977-ലെ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതിന് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ അതിരമ്പുഴ മനയ്ക്കപ്പാടത്തെ സ്വവസതിയിൽ.
ഭാര്യ: ശാന്തമ്മ
മക്കൾ: അനീഷ്, അനുഷ (കനറാ ബാങ്ക്), അനൂപ്.
മരുമക്കൾ: സുമ, പരേതനായ ബിനു, സനിത.

Advertisements

Hot Topics

Related Articles