കോട്ടയം: ശ്രീമതി ഇന്ദിരാഗാന്ധിയുടെ 104ാമത് ജന്മദിനത്തില് രാവിലെ 10ന് കോട്ടയം DCC ഓഫീസില്‍ (ഇന്ദിരാഭവനില്‍) പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് നാട്ടകം സുരേഷിന്റെയും, വികസനനായകന് ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് (എം എല്‍ എ) യുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും ഇന്ദിരാസ്മരണയും നടത്തുന്നു.
തുടര്‍ന്ന് ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ധനവില വര്‍ധനവിലും പാചക വാതകസബ്സിഡി വെട്ടികുറച്ചതിലും പ്രതിക്ഷേധിച്ചുള്ള കോട്ടയം ഹെഡ് പോസ്റ്റോഫീസ് ഉപരോധം 10.30ന് ആരംഭിക്കും. പ്രസ്തുത പരിപാടിയിലേക്ക് പ്രവര്‍ത്തകരുടെ സജീവ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.