ലോഡ്സ് : ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിലും പിടിമുറുക്കി ഇന്ത്യൻ ബൗളർമാർ. രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ 247 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് വച്ചുനീട്ടിയിരിക്കുന്നത്. ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സില്‍ എല്ലാവരും പുറത്തായി. ആദ്യ മത്സരത്തിൽ പേസ് ബൗളർമാർ ആണ് തിളങ്ങിയതെങ്കിൽ ലോഡ്സിൽ തിളങ്ങിയത് ചാഹലായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ചാഹൽ ഇംഗ്ലണ്ടിന്റെ നടുവൊടിക്കുകയായിരുന്നു.
ബൂമ്രയെ കരുതലോടെ നേരിട്ട ഇംഗ്ലിഷ് ബാറ്റർമാർ ചഹലിന്റെ സ്പിൻ മാന്ത്രികയിൽ കറങ്ങി വീഴുകയായിരുന്നു.
മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. 33 റണ്ണെടുത്ത ലിയാം ലിവിംഗ്സ്റ്റണാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നാലില്‍ മടങ്ങി. ഇന്ത്യക്കായി ചാഹലിന്‍റെ നാലിന് പുറമെ ബുമ്രയും ഹാര്‍ദിക്കും രണ്ട് വീതവും പ്രസിദ്ധ് കൃഷ്ണ ഒന്നും വിക്കറ്റ് നേടി.