വിശാഖപട്ടണം: ജയ്സ്വാൾ നീട്ടിയ വാളെടുത്തു വീശിയ യോർക്കർ കിങ്ങിന്റെ പോരാട്ടത്തിൽ ഇംഗ്ലീഷ് നിര തവിടുപൊടി. ജയ്സ്വാളിന്റെ ഇരട്ടസെഞ്ച്വറിയ്ക്കൊപ്പം ആറു വിക്കറ്റുമായി ബുംറ കൂടി തിളങ്ങിയതോടെ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം സമ്പൂർണ ആധിപത്യം. 171 റണ്ണിന്റെ ലീഡുമായ ഇന്ത്യ ഡ്രൈവിംങ് സീറ്റിലെത്തി.
സ്കോർ
ഇന്ത്യ – 396, 28/0
ഇംഗ്ലണ്ട് – 253
രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ടസെഞ്ച്വറി തികച്ച ജയ്സ്വാളാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. ഏഴു സിക്സും 19 ഫോറും പറത്തിയ ജയ്സ്വാൾ 290 പന്തിൽ നിന്നും 209 റണ്ണെടുത്താണ് പുറത്തായത്. ജയ്സ്വാളിനെ കൂടാതെ 30 മുകളിൽ റണ്ണെടുത്ത രണ്ട് പേർ മാത്രമാണ് ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്നത്. പട്ടിദാറും (32), ശുഭ്മാൻ ഗില്ലും (34)..! മറുപടി ബാറ്റിംങിൽ ഇംഗ്ലീഷ് തുടക്കം ആക്രമണത്തോടെയായിരുന്നു. 78 പന്തിൽ 76 റണ്ണുമായി സാക്ക് ക്രാവ്ലിയും, 17 പന്തിൽ 21 റൺ എടുത്ത ബെൻഡക്കറ്റുമായിരുന്നു ആക്രമണം നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കോർ 59 ൽ നിൽക്കെ ബെൻഡക്കറ്റിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യയ്ക്ക് നിർണ്ണായകമായ വിക്കറ്റ് സമ്മാനിച്ചു. എന്നിട്ടും വീഴാതെ നിന്ന ഇംഗ്ലീഷ് കപ്പലിനെ നയിച്ചിരുന്നത് സാക്ക് ക്രാവ്ലിയായിരുന്നു. ക്രാവ്ലിയെ അയ്യരുടെ കയ്യിൽ എത്തിച്ച് അക്സർ പട്ടേൽ പട്ടേൽ , പോപ്പ് കൂട്ടുകെട്ട് പൊളിച്ചടുക്കി. പിന്നാലെ നിലഉറപ്പിക്കാൻ ശ്രമിച്ച റൂട്ടിനെ (05) ഗില്ലിന്റെ കയ്യിൽ എത്തിച്ച് ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. രണ്ടാം വിക്കറ്റായി കഴിഞ്ഞ കളിയിലെ ഹീറോ ഓലി പോപ്പിനെ ബുംറ വീഴ്ത്തിയ പന്തിന് മാത്രമുണ്ട് ആരാധകർ ഏറെ. പോപ്പിന്റെ കരിയറിലെ തന്നെ ആത്മവിശ്വാസം തകർക്കാനുള്ള കരുത്തുണ്ടായിരുന്നു ബുംറയുടെ യോർക്കറിന്. ബുംറയുടെ ബൗളിങ്ങിലെ ഏറ്റവും വലിയ ആയുധമായ യോർക്കർ, പോപ്പിന്റെ സകല പ്രതിരോധവും തകർത്ത് ലെഗ് സ്റ്റമ്പിൽ പതിച്ച്, സ്റ്റമ്പ് ചിന്നിച്ചതറി പോകുമ്പോൾ കമന്റേറ്റർമാർ പോലും അത്യുജലം എന്നാണ് വിശേഷിപ്പിച്ചത്. മടങ്ങിപ്പോകുമ്പോൾ പോപ്പ് കാട്ടിയ നിരാശമാത്രം മതി ആ പന്തിന്റെ ക്ലാസളക്കാൻ. കഴിഞ്ഞ കളിയിൽ ഇരട്ടസെഞ്ച്വറിയ്ക്കടുത്ത് പ്രകടനം നടത്തിയ പോപ്പ്, 23 റണ്ണാണ് രണ്ടാം ടെസ്റ്റിൽ നേടിയത്.
പിന്നീട്, ബ്രയസ്റ്റോ (25), സ്റ്റോക്ക്സ് (47), ടോം ഹാർട്ലി (21), ജെയിംസ് ആന്റേഴ്സൺ (6) എന്നിവരുടെ പ്രതിരോധം തകർത്ത ബുംറ ഇംഗ്ലണ്ടിനെ പിച്ചിച്ചീന്തി. 15.5 ഓവറിൽ 45 റൺ മാത്രം വഴങ്ങി ആറു വിക്കറ്റാണ് ബുംറ സ്വന്തം അക്കൗണ്ടിലാക്കിയത്. ഇന്ത്യയ്ക്കായി 150 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടവും ഈ പേസർ പോക്കറ്റിലാക്കി. ബാക്കി വന്ന രണ്ട് വിക്കറ്റുകൾ കുൽദീപ് ജാദവ് സ്വന്തമാക്കി. മറുപടി ബാറ്റിംങിൽ 17 പന്തിൽ 15 റണ്ണുമായി ജയ്സ്വാളും, 13 പന്തിൽ 13 റണ്ണുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ. മൂന്നു ദിവസം മുന്നിൽ നിൽക്കെ മികച്ച് ലീഡ് ഉയർത്തി വിജയം പിടിച്ച് പരമ്പരയിൽ ഒപ്പം എത്തുന്നതിനാകും ഇന്ത്യൻ നീക്കം.