ന്യൂഡൽഹി: കഴിഞ്ഞ ഐഎസ്എൽ സീസണിൽ വിജയ പരമ്പര തീർത്ത് ജംഷഡ്പുർ എഫ്‌സിയെ ഫൈനലിൽ എത്തിച്ച ഖാലിദ് ജമീൽ ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിൻറെ പരിശീലകൻ. ഡൽഹിയിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് പുതിയ ഹെഡ് കോച്ചിനെ തീരുമാനിച്ചത്. 170 അപേക്ഷകരിൽ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയായിരുന്നു ചർച്ച.
മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൻറൈൻ, സ്ലൊവാക്യൻ പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്ച് എന്നിവരാണ് ഖാലിദ് ജമീലിനൊപ്പം പരിഗണിക്കപ്പെട്ട മറ്റുരണ്ടുപേർ. ഐഎം വിജയൻ നേതൃത്വം നൽകുന്ന ടെക്‌നിക്കൽ കമ്മിറ്റിയാണ് ചുരുക്കപ്പെട്ടിക തയാറാക്കിയത്. ഇന്ത്യക്കാരനെന്ന നിലയിൽ ഖാലിദ് ജമീലിന് ഇന്ത്യൻ താരങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവും ബോധ്യവുമുണ്ട് എന്നതാണ് അന്തിമതീരുമാനം അനുകൂലമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുവൈത്തിൽ ജനിച്ച ജമീൽ പ്രഫഷണൽ ഫുട്‌ബോൾ കരിയറിൽ മുഴുവൻ കളിച്ചത് ഇന്ത്യയിലാണ്. 2099ൽ മുംബൈ എഫ്‌സിക്കുവേണ്ടിയാണ് ഒടുവിൽ കളത്തിലിറങ്ങിയത്.