തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. ഇമെയിൽ വഴി സംസ്ഥാന പൊലീസ് മേധാവിയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. സൈബർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
ഇന്തോനേഷ്യയിൽ നിന്ന് ഡിജിപിക്ക് ലഭിച്ച ഇമെയിൽ ആണ് അറസ്റ്റിലേക്ക് നയിച്ചത്. തളിക്കുളം ഇടശേരി പുതിയവീട്ടിൽ ഹസൻ (29) നെയാണ് അറസ്റ്റ് ചെയ്തത്. ദുബായിലായിരുന്ന ഹസൻ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഉടന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്തൊനേഷ്യയിൽ അധ്യാപികയായ സ്ത്രീയുമായി ഇയാൾ സൌഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ അകന്നതിന് പിന്നാലെ ഹസൻ സ്ത്രീയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അകൌണ്ട് നിർമ്മിച്ചു. തുടർന്ന് എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വീഡിയോകളും ഈ പ്രൊഫൈൽ വഴി പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെ യുവതി നൽകിയിരിക്കുന്ന പരാതി. യുവതിയുടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഹസൻ ദൃശ്യങ്ങൾ അയച്ചുനൽകുകയും ചെയ്തു. ഇതോടെ 2019ലാണ് യുവതി ഡിജിപിക്ക് പരാതി നൽകിയത്. സൈബർ ക്രൈം ഇൻസ്പെക്ടർ പി.കെ. പത്മരാജനും സംഘവുവുമാണ് പ്രതിയെ പിടികൂടിയത്.