കൊച്ചി: ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ, മെറീന മൈക്കിൾ എന്നിവരുടെ ചിത്രങ്ങളാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.
വരുൺ ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഹൈലൈൻ പിക്ച്ചേഴ്സ് ഇൻ അസോസിയേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും സംവിധായകൻ ദീപു കരുണാകരനും ചേർന്നാണ് നിർമിക്കുന്നത്. മെറീന മൈക്കിളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് പൃഥ്വിരാജ് ആശംസകൾ നേർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ, പുറത്തെത്തിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നീതിന്യായ വ്യവസ്ഥയെ സൂചിപ്പിക്കുന്ന കോടതിമുറിയിലെ ചിത്രമാണ് ടൈറ്റിൽ പോസ്റ്ററിൽ ഉണ്ടായിരുന്നത്. സസ്പെൻസ് ത്രില്ലർ ചിത്രമായാണ് ‘ഞാൻ കണ്ടതാ സാറേ’ പ്രേക്ഷകർക്ക് മുന്നിലെത്തുക. സാബുമോൻ, സുധീർ കരമന, അലൻസിയർ, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്.