ഓവൽ : നിർണ്ണായകമായ ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റിൽ ബാറ്റിങ്ങ് തുടങ്ങി ടീം ഇന്ത്യ. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. മത്സരത്തിൽ ബുംറ ഇല്ലാത്തതിനാൽ മൂന്ന് പേസർമാരും രണ്ട് സ്പിൻ ഓൾ റൗണ്ടർമാരുമായാണ് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയത്. പരിക്കേറ്റ പന്തിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ധ്രുവ് ജുവറൽ വിക്കറ്റ് കീപ്പർ ആയപ്പോൾ കരുൺ നായരും , പ്രദീഷ് കൃഷ്ണയും ആകാശ് ദീപും ടീമിൽ തിരിച്ചെത്തി.ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്കോർ 10 റൺ എത്തിയപ്പോഴേയ്ക്കും ജയ്സ്വാളിനെ (2) യാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആക്കിൻസണിൻ്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ജയ്സ്വാൾ പുറത്തായത്.
Advertisements