അമേരിക്കയിൽ മിശിഹയിറങ്ങി; ഇന്റർമിയാമിയ്ക്കായി ആദ്യ ഗോൾ നേടി ഇടംകാൽ കുത്തി മെസി; വീഡിയോ കാണാം

ന്യൂയോർക്ക്: അമേരിക്കൻ മേജർ സോക്കർ ലീഗായ ഇന്റർമിയാമിയിൽ ഇടംകാൽകുത്തിയിറങ്ങി മെസി. ലീഗിലെ തന്റെ ആദ്യ മത്സരത്തിൽ 94 ആം മിനിറ്റിലാണ് മെസി ഇന്റർമിയാമിയ്ക്കായി ഗോൾ നേടിയത്. മെസിയുടെ മികച്ച ഗോളിന്റെ അടിസ്ഥാനത്തിൽ ഇന്റർമിയാമി ഒന്നിനെതിരെ രണ്ട് ഗോളിന് ലീഗാ എംഎക്‌സ് ക്രൂസ് അസൂളിനെ പരാജയപ്പെടുത്തുകയും ചെയ്തു.

Advertisements

പന്തുമായി ഗോൾ പോസ്റ്റിലേയ്ക്കു കുതിച്ച മെസിയെ തടഞ്ഞതിനെ തുടർന്ന് അനുവദിച്ചു കിട്ടിയ ഫ്രീകിക്ക് ഗോളാക്കി മാറ്റിയാണ് മെസി ഇന്റർമിയാമിയ്ക്കായി ആദ്യ ഗോൾ നേടിയത്. കളി സമനിലയിൽ നിൽക്കുന്നതിനിടെയാണ് മെസി നിർണ്ണായകമായ ഗോൾ നേടിയത്. ഇതോടെയാണ് മത്സരം ഇന്റർമിലാമിയ്ക്ക് അനുകൂലമായി മാറിയത്.

Hot Topics

Related Articles