കോണിപ്പടിയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഫറോക്ക് : വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടന്‍ കുഴി സക്കരിയ്യ അഹ്‌സനിയുടെ മകന്‍ സൈനി ദഹ്ലാന്‍ (1 വയസ്സ് ) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വ്യാഴാഴ്ച അര്‍ധരാത്രിയോടെ മരിച്ചു. മാതാവ്- മാഷിത, സഹോദരന്‍- അഹ്‌മദ് റസാ.

Advertisements

Hot Topics

Related Articles