കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച; സമഗ്ര അന്വേഷണം വേണമെന്ന് നാട്ടകം സുരേഷ്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. കോവിഡിനെ ഗുരുതരമായ സാഹചര്യത്തില്‍ പോലും ആശുപത്രികളില്‍ ആര്‍ക്കും കയറാമെന്നും നവജാതശിശുവിനെ പോലും തട്ടിക്കൊണ്ടുപോകാന്‍ ആകുമെന്നതും പൊലീസിന്റെയും മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെയും വീഴ്ചയാണ്. ഒരു മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ആശുപത്രിയിലാണ് ഇത്തരത്തില്‍ പിഞ്ചുകുഞ്ഞിന് പോലും സുരക്ഷ ഒരുക്കാന്‍ ആവാത്തത്.

Advertisements

ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പരാജയം തന്നെയാണ് ഇത് കാണിക്കുന്നത് ആരോഗ്യവകുപ്പിനും പരാജയം തന്നെയാണ് ഇത് കാണിക്കുന്നത്. രാഷ്ട്രീയക്കാരുടെ ജീവനുപോലും കേരളത്തില്‍ ഭീഷണിയാണെന്ന് കഴിഞ്ഞ കാല സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പിഞ്ചുകുഞ്ഞിന് ആശുപത്രിയില്‍ പോലും സുരക്ഷിതത്വം ഇല്ലെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സംഭവം തെളിയിക്കുന്നത്.വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.