ഹരിപ്പാട്: കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ ദീപ്തി(26)യാണ് 48 ദിവസം മാത്രം പ്രായമുള്ള പെൺ കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്.നൂലുകെട്ടിനു ശേഷം തൊട്ട് കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി മൊഴിനൽകിയതായി ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ. ശ്യാംകുമാർ പറഞ്ഞു. ഇതേത്തുടർന്ന് ദീപ്തി കൗൺസലിങ്ങിനു വിധേയയായിരുന്നു. ശനിയാഴ്ചയാണ് കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ തോന്നിയ അസ്വസ്ഥതയിൽ ദീപ്തി കുഞ്ഞിനെ കിണറ്റിൽ എറിയുന്നത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ദീപ്തി ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൽ പോലീസ് ആദ്യം അസ്വഭാവിക മരണത്തിന്നി കേസ് എടുത്തെങ്കിലും കുഞ്ഞിനെ കൊന്നതാണെന്നു വ്യക്തമായതിനാൽ ഇപ്പോൾ കൊലപാതകക്കുറ്റം ഉൾപ്പെടുത്തിയാണ് കേസ്.ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.