കാക്കനാട് : കാക്കനാട് ഇൻഫോപാര്‍ക്ക് റോഡില്‍ കാറുമായി റേസിംഗ് നടത്തിയ ഡ്രൈവറുടെ ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.
ഇന്നലെ രാവിലെ 11 ന് കാക്കനാട് ഐഎംജി ജംഗ്ഷനില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി വരികയായിരുന്നു. ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും കണ്ണൂര്‍ സ്വദേശിയായ യുവാവ് കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ പായുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനം പിന്തുടര്ന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചുപോയി. തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറില്‍നിന്നു ലഭിച്ച മൊബൈല്‍ നമ്പറില്‍ വാഹന ഉടമയുമായി ബന്ധപ്പെട്ടപ്പോള്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് ജോയിന്റ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
വാഹനം നിര്‍ത്താതെ പോയതിന് 4000 രൂപ പിഴയും ഒരു മാസത്തേക്ക് ലൈസൻസ് സസ്പെന്റ് ചെയ്യുകയും ചെയ്തു.