അഡ്ലെയ്ഡ് : ബോക്സിന്റെ ഡേ ടെസ്റ്റ് മത്സരത്തില്‍ 184 റണ്‍സിന്റെ കനത്ത പരാജയം നേരിട്ടതോടെ ഇന്ത്യൻ ടീം ബോർഡർ- ഗവാസ്കർ ട്രോഫിയില്‍ പിന്നിലേക്ക് പോയിട്ടുണ്ട്. അതിനാല്‍ തന്നെ അവസാന ടെസ്റ്റ് മത്സരത്തില്‍ ഒരു മികച്ച വിജയം നേടിയാലെ ഇന്ത്യക്ക് പരമ്ബര സമനിലയില്‍ ആക്കാനെങ്കിലും സാധിക്കൂ. ജനുവരി 3 മുതല്‍ 7 വരെ സിഡ്നി മൈതാനത്താണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യ ചില മാറ്റങ്ങളുമായാവും മൈതാനത്ത് എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എന്തൊക്കെയാണ് എന്ന് നോക്കാം.
ബാറ്റർമാർകഴിഞ്ഞ മത്സരങ്ങളില്‍ വളരെ മോശം പ്രകടനങ്ങള്‍ കാഴ്ചവച്ചതിനാല്‍ രോഹിത് ശർമ അഞ്ചാം മത്സരത്തില്‍ കളിക്കാൻ സാധ്യത വളരെ കുറവാണ്. ഇതുവരെ ഈ പരമ്ബരയില്‍ 31 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാൻ സാധിച്ചത്. അതുകൊണ്ട് അവസാന മത്സരത്തില്‍ ഇന്ത്യ രോഹിത്തിന് വിശ്രമം നല്‍കിയേക്കും. പകരക്കാരനായി ശുഭ്മാൻ ഗില്‍ ടീമിലേക്ക് തിരിച്ചെത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ കെഎല്‍ രാഹുല്‍ ജയസ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ശേഷം ശുഭമാൻ ഗില്ലും വിരാട് കോഹ്ലിയുമാവും ഇന്ത്യക്കായി മൈതാനത്ത് എത്തുക.മധ്യനിരവിരാട് കോഹ്ലി തന്നെയാവും ഇന്ത്യയുടെ മധ്യനിരയിലെ പ്രധാന താരം. പെർത്ത് ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും മറ്റുള്ള മത്സരങ്ങളില്‍ ഒന്നുംതന്നെ ഇമ്ബാക്‌ട് പടർത്തുന്ന ഇന്നിംഗ്സുകള്‍ കാഴ്ചവയ്ക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ടു തന്നെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കോഹ്ലിയുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാരണങ്ങളാല്‍ സിഡ്നി ടെസ്റ്റ് മത്സരം കോഹ്ലിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. നാലാമനായി കോഹ്ലിയും അഞ്ചാമനായി പന്തും തന്നെ സിഡ്നിയില്‍ മൈതാനത്ത് എത്തും എന്നാണ് കരുതുന്നത്.ഓള്‍റൗണ്ടർമാർസിഡ്നി ടെസ്റ്റ് മത്സരത്തിലും രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദർ, നിതീഷ് കുമാർ എന്നീ ഓള്‍റൗണ്ടർമാരാവും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുക. നിതീഷ് മെല്‍ബണില്‍ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്.
എട്ടാം നമ്ബറില്‍ വാഷിംഗ്ടണ്‍ സുന്ദറിനും മികവ് പുലർത്താൻ സാധിക്കുന്നുണ്ട്. സിഡ്നിയിലെ പിച്ച് സ്പിന്നർമാരെ സഹായിക്കും എന്നതിനാല്‍ തന്നെ ഇന്ത്യ 2 സ്പിന്നർമാരുമായി തന്നെ മൈതാനത്ത് എത്താൻ സാധ്യതയുണ്ട്.ബോളർമാർസിഡ്നി ടെസ്റ്റിലും ജസ്പ്രീത് ബുമ്ര തന്നെയാവും ഇന്ത്യൻ പേസ് നിരയെ നയിക്കുന്നത്. ഒപ്പം ആകാശ് ദീപും മുഹമ്മദ് സിറാജും ഇന്ത്യൻ നിരയില്‍ ഉള്‍പ്പെടും. മെല്‍ബണില്‍ മികച്ച പ്രകടനമായിരുന്നു ആകാശ് കാഴ്ചവെച്ചത്. എന്നാല്‍ വേണ്ട രീതിയില്‍ വിക്കറ്റുകള്‍ സ്വന്തമാക്കാൻ ആകാശിന് സാധിച്ചില്ല. സിറാജ് മെല്‍ബണിലെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സില്‍ 3 വിക്കറ്റുകള്‍ നേടി മികവ് പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ താരങ്ങള്‍ തന്നെ നാലാം മത്സരത്തിലും അണിനിരക്കാനാണ് സാധ്യത.