ഇന്ത്യൻ ടീമിൽ നിന്ന് ആവേശും ഗില്ലും പുറത്ത് : തിരിച്ചയച്ചത് റിസർവ് നിരയിൽ നിന്ന് 

ഫ്‌ളോറിഡ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെയും ആവേശ് ഖാനെയും ഒഴിവാക്കിയിരിക്കുകയാണ്. ഇരുവരെയും റിസര്‍വ് നിരയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ എട്ടിലേക്ക് കടക്കുമ്പോള്‍ ഇരുവരെയും ഒഴിവാക്കിയതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങള്‍.

Advertisements

ഇന്ത്യയുടെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ജൂണ്‍ 20, 22, 24 തീയതികളിലാണ്. വലിയൊരു പരിശീലനത്തിന് സമയമില്ല. അതിനാല്‍ രണ്ട് താരങ്ങളെ തിരിച്ചയക്കാന്‍ തീരുമാനിച്ചു. ഒരു ഇടം കയ്യന്‍ ബൗളറായി ഖലീല്‍ അഹമ്മദ് ടീമിനൊപ്പം ഉണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Hot Topics

Related Articles