ന്യൂയോർക്ക് : നിർദിഷ്ട സമയത്ത് ഓവർ എറിഞ്ഞു തീർക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ഇന്ത്യക്ക് അഞ്ചു അധികമായി അനുവദിച്ച് അമ്പയർമാർ. അമേരിക്കയ്ക്ക് പിഴയായാണ് ഈ അഞ്ചുറൺ ലഭിച്ചത്. ഇത് ഇന്ത്യയ്ക്ക് അനുഗ്രഹമാവുകയും ചെയ്തു. മൂന്ന് ഓവറുകൾ എറിയുന്നതിന് അധികമായി സമയം എടുത്തതിനെ തുടർന്നാണ് അമേരിക്കയ്ക്ക് പിഴ ചുമത്തിയത്. മൂന്ന് ഓവറുകൾക്കിടെ ഒരു മിനിറ്റ് ഗ്യാപ്പ് അധികമായി വന്നു. ഇതേ തുടർന്നാണ് അമേരിക്കയ്ക്ക് പിഴ നൽകാൻ മാച്ച് റഫറിയും അമ്പയറും തീരുമാനിച്ചത്. ഈ സമയം ഇന്ത്യയ്ക്ക് 30 പന്തിൽ 37 റൺ ആവശ്യമായിരുന്നു. 15 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76 റൺ എടുത്ത് നിൽക്കെ ആണ് പിഴ റൺ ലഭിച്ചത്.
Advertisements