മുംബൈ : ബംഗ്ലാദേശിനെതിരായ ലോകകപ്പ് ലീഗ് മത്സരത്തില്‍ സ്വന്തം ബൗളിംഗില്‍ പന്ത് തടയാൻ ശ്രമിച്ചപ്പോള്‍ കണങ്കാലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, കുറഞ്ഞത് രണ്ട് മാസത്തേക്ക് കൂടി പുറത്തായിരിക്കും. ഓസ്ട്രേലിയയ്ക്കെതിരായി നടക്കാനിരിക്കുന്ന ടി20 ഐ പരമ്ബര പാണ്ഡ്യയ്ക്ക് നഷ്ടമാകുമെന്നും ദക്ഷിണാഫ്രിക്കയിലെ മൂന്ന് ടി20 ഐകളും മൂന്ന് ഏകദിനങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഹാര്‍ദിക് ബാലന്സ് തെറ്റി, പരിക്കേല്ക്കുകയായിരുന്നു. റീഹാബിലിറ്റെഷനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിച്ച പാണ്ഡ്യയെ തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.