ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത; വില്ലേജ് ഓഫീസർമാരുടെ പരിശോധന ഇന്ന് ആരംഭക്കും

ഇടുക്കി; ഇടുക്കി ജില്ലയിൽ ബഫർസോൺ വിഷയത്തിൽ ആശങ്ക മുറുകുന്ന സാഹചര്യത്തിൽ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് ആരംഭിക്കും. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവ്വേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കും. മൂന്നുദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുള്ളത്.വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.