ക്ലബ് ലോകകപ്പ് : പി എസ് ജിയോട് തോറ്റ് മെസിയും സംഘവും പുറത്ത്

ഫിലാഡെല്‍ഫിയ: ക്ലബ് ലോകകപ്പിലെ ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്ബ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നില്‍ മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിക്ക് തോല്‍വി.ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. അതോടെ ക്ലബ് ലോകകപ്പില്‍ ഫ്രഞ്ച് വമ്ബന്മാർ ക്വാർട്ടറിലേക്ക് മുന്നേറി. മെസ്സിയും സംഘവും പുറത്തായി.

Advertisements

മത്സരം ആരംഭിച്ച്‌ ആറാം മിനിറ്റില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. ജാവോ നെവസ് തകർപ്പൻ ഹെഡറിലൂടെ വലകുലുക്കി. മൈതാനത്ത് ആധിപത്യം പുലർത്തിയ പിഎസ്ജി ആദ്യ പകുതിയില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. പല തവണ ഗോളിനടുത്തെത്തി. മയാമി പ്രതിരോധം പിഎസ്ജി മുന്നേറ്റങ്ങളെ തടയാൻ ഏറെ ബുദ്ധിമുട്ടി. പിന്നാലെ 39-ാം മിനിറ്റില്‍ നെവസ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

44-ാം മിനിറ്റില്‍ മയാമി താരം തോമസ് അവൈല്‍സിന്റെ സെല്‍ഫ് ഗോളും ഇഞ്ചുറി ടൈമില്‍ അഷ്റഫ് ഹക്കിമിയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ നാലുഗോളുകള്‍ക്ക് പിഎസ്ജി മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ട് മെസ്സിയും സംഘവും ആക്രമിച്ചു കളിച്ചു. നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വലകുലുക്കാനായില്ല. പിഎസ്ജിക്കും ഗോള്‍ കണ്ടെത്താനായില്ല. അതോടെ 4-0 ന് പിഎസ്ജി ജയവും ക്വാർട്ടർ പ്രവേശവും സ്വന്തമാക്കി.

അതേസമയം അപ്രതീക്ഷിത കുതിപ്പുനടത്തിയാണ് ഇന്റർ മയാമി നോക്കൗട്ടിലേക്ക് മുന്നേറിയത്. രണ്ടുവട്ടം യൂറോപ്യൻ ചാമ്ബ്യന്മാരായ പോർച്ചുഗല്‍ ടീം പോർട്ടൊയെ അട്ടിമറിക്കാൻ (2-1) മയാമിക്കായി. മെസ്സിയുടെ ഉജ്ജ്വല ഫ്രീകിക്ക് ഗോളിലായിരുന്നു ടീമിന്റെ വിജയം. ബ്രസീലിയൻ വമ്ബന്മാരായ പാല്‍മിറാസിനോട് രണ്ടുഗോളിന് മുന്നില്‍നിന്നശേഷം മയാമി സമനിലവഴങ്ങിയെങ്കിലും ഗ്രൂപ്പില്‍ രണ്ടാമതായാണ് നോക്കൗട്ടിലെത്തിയത്.

Hot Topics

Related Articles