ഇന്റർനാഷണൽ ഡെസ്ക് : ബെയ്റൂട്ട് ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡറെ വധിച്ചതായി ഇസ്രായേൽ.ഹിസ്ബുള്ളയുടെ ഓപ്പറേഷൻ സ്റ്റാഫിലെ മുതിർന്ന പ്രവർത്തകരും ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാൻ ഫോഴ്‌സിലെ കമാൻഡർമാരും തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യംഅവകാശപ്പെടുന്നു .
പത്തോളം കമാൻഡർമാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഇബ്രാഹിം അഖിലും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു.ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം വലിയ യുദ്ധത്തിലേക്ക് വഴിമാറുന്നുവെന്നാണ് പുതിയ ആക്രമണത്തിലൂടെ വ്യക്തമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെയ്‌റൂട്ടിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയര്‍ന്നതായി ലെബനന്‍ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. പരുക്കേറ്റ 59 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ട് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.