ഐ എൻ ടി യു സി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റായി ദീപാ ജേക്കബിനെ തിരെഞ്ഞെടുത്തു

കോട്ടയം: ഐ എൻ ടി യു സി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റായി ദീപാ ജേക്കബിനെ തിരെഞ്ഞെടുത്തു. പാലാ, ഭരണങ്ങാനത്ത് വെച്ച് നടന്ന ജില്ലാ നേതൃത്വക്യാമ്പിൽ വെച്ചാണ് തെരെഞ്ഞെടുത്തത്. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആണ് പ്രഖ്യാപനം നിർവ്വഹിച്ചത്.

Advertisements

ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായിരുന്നു. അയ്മനം മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റുകൂടിയായ ദീപാ ജേക്കബ് ഒളശ്ശ കൊരട്ടിയിൽ പ്രിൻസിന്റെ ഭാര്യയാണ്.

Hot Topics

Related Articles