ദില്ലി: എ എ പിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുക്കുന്നു. കെജ്രിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളില്‍ സെൻട്രല്‍ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാനാണ് സെൻട്രല്‍ വിജിലൻസ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നാല്‍പ്പതിനായിരം സ്ക്വയർഫീറ്റില്‍ 8 ഏക്കറിലായി നിർമ്മിച്ച വസതി ആഡംബര വസ്തുക്കളുപയോഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ദില്ലി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ സെൻട്രല്‍ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.