ഒഐസിസി മാൾട്ട നാഷണൽ കമ്മറ്റിപ്രസിഡന്റ് വിഷ്ണു ടിജിയുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ എംഎസ്ഐഡിഎ മേയർ ചാൾസ് സെൽവഗിയും മുൻ മേയർ മാർഗരറ്റ് ബാൽഡാക്കിനോ സെഫിയയും ചേർന്ന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉത്ഘടനം നടത്തി. മൂഖ്യ അതിഥിയായിരുന്ന പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഫൌണ്ടേഷന്റെ പ്രവർത്തനത്തെ കുറിച്ചും, മാൾട്ടയിൽ ഉള്ള പ്രവാസികൾ ആയാ ഇന്ത്യക്കാർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കണമെന്നും ഇവിടുത്തെ ലൊക്കൽ കൗൺസിൽ നേതാക്കളോട് അഭ്യർഥിക്കുക ഉണ്ടായി.
ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ കളക്ട് ചെയ്ത വയനാട് റിലീഫ് ഫണ്ട് വെൽഫയർ കമ്മറ്റി കൺവീനേഴ്സ് ആയാ ശശി ചന്ദശേഖറും & നീതു മാത്യുവും കൂടി നാഷണൽ കമ്മറ്റിയെ എലിപ്പിക്കുകയുണ്ടായി. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള മെമ്മോറാണ്ടം പരാതി പരിഹാര സെൽ കൺവീനർ ബേസിൽ ചാണ്ടി ഉമ്മന് കൈമാറുകയും എംഎൽഎയുടെ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകും എന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിസിസിയുടെ ചുമതലയിൽ ഉള്ള ഒഐസിസി ഗ്ലോബൽ മെമ്പർഷിപ് കാർഡ് അതാത് റീജിയണൽ പ്രെസിഡന്റ്മാർക്ക് യോഗത്തിൽ വച്ച് ചാണ്ടി ഉമ്മൻ വിതരണം ചെയ്തു. മാൾട്ടായിൽ പ്രവർത്തിക്കുന്ന വിവിധ ചർച്ച് കമ്മ്യൂണിറ്റി പുരോഹിതർ, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടന പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തു.
ഫൗണ്ടേഷന്റെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസയും പിന്തുണയും അറിയിച്ചു. ഒഐസിസി മാൾട്ടയുടെ ജനറൽ സെക്കട്ടറി സിബിൻ റ്റി വര്ഗീസ്, ഖജാൻജി റോഷ് ബാബു, നാഷണൽ നേതാക്കൾ ആയാ, അൽഫി ആൻഡ്രൂസ്, ഷാജി ശശിധരൻ, റോബിൻ റ്റി ഇടിക്കുള, ജിബു വര്ഗീസ്, റോമി തോമസ്, ടിനു വർഗീസ്, ജിസ്സ്മോൻ, ജിബി ജോയ്, ജോസി റ്റി സെബാസ്റ്റ്യൻ, എൽദോ പൗലോസ്, ഡാലിയ നവീൻ, അനു അലക്സ്, സിനു കുറിയാക്കോസ്, നവീൻ ക്ലമന്റ്, ബിജോ ജോൺ, ബൈജു പി ജോസഫ്, ഹരി ഗോവിന്ദ് എന്നിവർ നേതൃതം നൽകി.