ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറിയില്‍ വിവാഹിതകള്‍ക്ക് തൊഴില്‍ നിഷേധമെന്ന് ആരോപണം; നോട്ടീസ് അയച്ച്‌ മനുഷ്യാവകാശ കമ്മീഷൻ

ചെന്നൈ : ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ ഐഫോണ്‍ നിർമ്മാണ ഫാക്ടറിയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്ന വാർത്തയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും തമിഴ്നാട് സർക്കാരിനും ആണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനാണ് നിർദ്ദേശം. അതേസമയം തമിഴ്നാട്ടിലെ ഫാക്ടറിയില്‍ വിവാഹിതരെ ജോലിക്കെടുക്കില്ലെന്ന ആരോപണം ഐഫോണ്‍ നിർമാതാക്കളായ ഫോക്സ്കോണ്‍ തള്ളി. പുതിയ നിയമനങ്ങളില്‍ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും ലിംഗഭേദമോ മറ്റ് വ്യത്യാസങ്ങളോ പരിഗണിക്കാതെ മെറിറ്റ് അടിസ്ഥാനത്തിലാണ് കമ്ബനിയുടെ നിയമനങ്ങളെന്നും ഫോക്സ്കോണ്‍ അറിയിച്ചിരിക്കുന്നത്.

Advertisements

ആഭരണങ്ങള്‍ ധരിക്കുന്നതിൻ്റെ പേരില്‍ വിവാഹിതരായ ഹിന്ദു സ്ത്രീകളോട് കമ്ബനി വിവേചനം കാണിക്കുന്നുവെന്ന ചർച്ചകളെയും ഫോക്സ്കോണ്‍ തള്ളി. ഇത്തരം ഫാക്ടറികളില്‍ ലോഹം ധരിക്കുന്നത് സുരക്ഷാ പ്രശ്‌നമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും അതുകൊണ്ടാണ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ജീവനക്കാർ ലോഹം ധരിക്കരുതെന്ന് നിർദേശം നല്‍കിയതെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.
കമ്ബനി വിവാഹിതരായ വനിതകളെ ജോലിക്കെടുക്കില്ലെന്ന റിപ്പോർട്ടുകള്‍ വന്നതോടെ തമിഴ്നാട് സർക്കാറിനോട് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണവുമായി കമ്ബനി രംഗത്തെത്തിയത്.

Hot Topics

Related Articles