മുംബൈ : ഐപിഎല്‍ 2022 മെഗാലേലത്തിന് മുന്നോടിയായി വിവിധ ടീമുകള്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഇന്ന് രാത്രിയറിയാം.
നിലനിര്‍ത്താനുള്ള താരങ്ങളുടെ പേര് നല്‍കാനുള്ള അവസാന സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുമെങ്കിലും രാത്രി മാത്രമേ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവരികയുള്ളൂ.
ലിസ്റ്റ് പ്രഖ്യാപനം രാത്രി 9.30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
വിവിധ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിലവില്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അതൊന്നും ഔദ്യോഗികമല്ല. പരമാവധി നാലു താരങ്ങളെയാണ് ഒരു ടീമിന് നിലനിര്‍ത്താന്‍ സാധിക്കുക. നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണത്തിനുസരിച്ച് ലേലത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തുകയും വ്യത്യാസം വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരമാവധി ഒരു ടീമിന് ലേലത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തുക 90 കോടിയാണ്. നാല് താരങ്ങളെ നിലനിര്‍ത്തിയാല്‍ 42 കോടി കുറഞ്ഞ് അത് 48 കോടിയാകും. മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ 33 കോടി കുറഞ്ഞ് അത് 57 കോടിയായിരിക്കും. രണ്ട് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ 24 കോടി രൂപയാണ് കുറയുക. 66 കോടി ബാക്കിയുണ്ടാകും. ഇനി ഒരു താരത്തെ മാത്രമേ നിലനിര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്ക് 14 കോടി നല്‍കേണ്ടി വരും, അങ്ങനെ വന്നാല്‍ 76 കോടി രൂപ ബാക്കിയുണ്ടാകും. ആരെയും നിലനിര്ത്താതെയിരുന്നാല് മാത്രമേ പരമാവധി തുകയായ 90 കോടി രൂപയും ഉപയോഗിക്കാന്‍ സാധിക്കൂ.
എന്നാൽ പഞ്ചാബ് ഇതുവരെ ഒരു താരത്തെയും നിലനിർത്തിയിട്ടില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ക്യാപ്റ്റൻ കെ എൽ രാഹുലിന് മറ്റ് ടീമിലേക്ക് ചേക്കേറേണ്ടതായി വരും. മികച്ച ഫോമിൽ കളിക്കുന്ന താരത്തെ ലേലത്തിൽ കൂടുതൽ വില കൊടുത്തു വാങ്ങാൻ ആകും മറ്റ് ടീമുകളുടെ ശ്രമം.
പുതുതായി വന്ന ലഖ്നൗവും അഹമ്മദാബാദുമടക്കം 10 ടീമുകളാണ് 2022 ഐപിഎല്ലില്‍ മത്സരിക്കുക.