ചെന്നൈ: ചെപ്പോക്കിൽ നിർണ്ണായ വിജയവുമായി ചെന്നൈ. കോൺവേ വഴികാട്ടിയ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ചെന്നൈയുടെ വിജയം.
സ്കോർ
സൺറൈസേഴ്സ് ഹൈദരാബാദ് -134/7
ചെന്നൈ സൂപ്പർ കിംങ്സ് – 138/3
ടോസ് നേടിയ ചെന്നൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും എസ്ആർഎച്ചിനെ നിലയുറപ്പിക്കാൻ അനുവദിക്കാത്ത പ്രകടനമാണ് ചെന്നൈ നടത്തിയത്. പവർപ്ലെയിൽ മോശം ബാറ്റിംങ് റെക്കോർഡുമായാണ് എസ്ആർഎച്ച് ഇറങ്ങിയത്. നാല് ഓവറിൽ 35 റൺ മാത്രമുണ്ടായിരുന്നപ്പോഴാണ് എസ്ആർഎച്ചിന്റെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 13 പന്തിൽ 18 റണ്ണുമായി ഹാരി ബ്രൂക്ക് മടങ്ങി. ആകാശ് സിങ്ങിനായിരുന്നു വിക്കറ്റ്. പിന്നാലെ, അഭിഷേകും (34), തൃപാത്തിയും (21) ചേർന്ന് സാവധാനം ഇന്നിംങ്സ് കെട്ടിപ്പെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒൻപതാം ഓവറിൽ 71 ൽ സ്കോർ നിൽക്കെയാണ് അഭിഷേകിനെ എസ്ആർഎച്ചിന് നഷ്ടമാകുന്നത്. 84 ൽ രാഹുൽ ത്രിപാതി കൂടി പോയതോടെ ഹൈദരാബാദ് വീണ്ടും പ്രതിരോധത്തിലായി. 90 ന് നാല് എന്ന നിലയിൽ തകർന്ന എസ്ആർഎച്ചിനെ 134 എന്ന സ്കോറിലെത്തിച്ചത് മാക്രം (12), ക്ലാസെൻ (17), ജാൻസൺ (17) എന്നിവർ നടത്തിയ പോരാട്ടമാണ്. ചെന്നൈയ്ക്ക് വേണ്ടി ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആകാശ് സിംങും, തീക്ഷണയും, പതിരനയും ഓരോ വിക്കറ്റ് വീതം പിഴുതു.
മറുപടി ബാറ്റിംങിൽ പതിഞ്ഞ താളത്തിലാണെങ്കിലും മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ഓപ്പണർമാർ നൽകിയത്. സ്കോർ 87 ൽ നിൽക്കെ നിർഭാഗ്യകരമായാണ് ഗെദ്വാഗ് റണ്ണൗട്ടായത്. 30 പന്തിൽ 35 റണ്ണുമായി നിൽക്കെ, കോൺവേ അടിച്ച ഷോട്ട് ഉമ്രാൻ മാലിക്കിന്റെ കയ്യിൽ തട്ടി നോൺസ്ട്രൈക്കർ എൻഡിലെ സ്റ്റമ്പിൽ കൊള്ളുമ്പോൾ ഗെയ്ദ്വാഗ് പുറത്തായിരുന്നു. പിന്നീടെത്തിയ രഹാനെ (9), റായിഡു (9) എന്നിവർ വേഗം പുറത്തായെങ്കിലും 57 പന്തിൽ 77 റണ്ണെടുത്ത കോൺവേ, ആറു റണ്ണുമായി കൂട്ടു നിന്ന മോയിൻ അലിയെ സാക്ഷിയാക്കി വിജയം കുറിച്ചു.