സ്പോർട്സ് ഡെസ്ക്ക് : എൽ ക്ലാസിക്കോയിൽ മുംബൈയ്ക്ക് എതിരെ ആവേശ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ് . മുംബൈക്ക് എതിരെ മൂന്ന് വിക്കറ്റിന്റെ ആവേശ ജയമാണ് ചെന്നൈ നേടിയത്. രണ്ടാമത് ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് അവസാന ഓവറിൽ വിജയ ലക്ഷ്യം 16 റൺസ് ആയിരുന്നു. എന്നാൽ ഫിനിഷർ റോളിൽ ഒരിക്കൽ കൂടി തിളങ്ങിയ ധോണി ചെന്നൈയ്ക്ക് ജയം ഒരുക്കുകയായിരുന്നു.
സ്കോർ മുംബൈ 155 / 7 , ചെന്നൈ 156 / 7 . അവസാന ഓവറിൽ 16 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റേന്തിയ ചെന്നൈ ധോണിയുടെ തകർപ്പൻ ബാറ്റിങിലൂടെ വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി 19 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ചൗധരിയാണ് കളിയിലെ താരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത് ശർമ്മ ഒരിക്കൽ കൂടി പരാജയപ്പെട്ട മത്സരത്തിൽ തിലക് വർമ്മയാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ധോണി 13 പന്തിൽ 28 റൺസ് നേടി പുറത്താകാതെ നിന്നു .