ചെന്നൈ: ചെന്നൈയിൽ ആർസിബിയെ തകർത്ത് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി ആർ.സിബി. ആദ്യം ബാറ്റ് ചെയ്ത ആർസിബി ഉയർത്തിയ വിജയലക്ഷ്യം ചെന്നൈയ്ക്ക് എത്തിപ്പിടിക്കാനായില്ല. സോകോർ: ബാംഗ്ലൂർ: 196/7. ചെന്നൈ: 146 /8
ടോസ് നേടിയ ചെന്നൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. അടിച്ചു തകർത്ത ഫിൽ സാൾട്ടിനെ (32) മിന്നൽ സ്റ്റമ്പിങ്ങിലൂടെ ധോണി പറഞ്ഞു വിട്ടപ്പോൾ ടീം സ്‌കോർ പ്രതിരോധിച്ചു നിർത്താമെന്ന് ചെന്നൈ പ്രതീക്ഷിച്ചു. എന്നാൽ, പടിദാറിന്റെ തകർപ്പൻ ബാറ്റിംങ് (32 പന്തിൽ 51) ആർസിബിയെ 200 ന് അടുത്തെത്തിച്ചു. വിരാട് കോഹ്ലി (31), ദേവ്ദത്ത് പടിക്കൽ (27), ടിം ഡേവിഡ് (8 പന്തിൽ 22) എന്നിവർ നടത്തിയ ഭേദപ്പെട്ട പ്രകടനം കൂടിയായതോടെ വിജയിക്കാനുള്ള നിലയിലേയ്ക്ക് ആർസിബി എത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നൂർ അഹമ്മദും, രണ്ട് വിക്കറ്റ് വീഴ്ത്തിയ മനീഷ് പതിരണയും ഓരോ വിക്കറ്റ് എടുത്ത് ഖലിൽ അഹമ്മദും, അശ്വിനും ചെന്നൈ ബൗളിംങിൽ നിർണ്ണായക സംഭാവന നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ചെന്നൈയ്ക്ക് കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. എട്ട് റൺ എടുത്തപ്പോഴേയ്ക്കും രാഹുൽ തൃപാതിയും (5), ഗെയ്ദ്വാഗും (0) തിരികെ മടങ്ങി. 26 ൽ ദീപക് ഹൂഡ (4), 52 ൽ സാം കറൺ (8) എന്നിവർ മടങ്ങിയതോടെ പ്രതീക്ഷകളെല്ലാം രചിൻ രവീന്ദ്രയിലായി. 75 ൽ രചിൻ (41) കൂടി വീണതോടെ ടീം തോൽവിയെ മുന്നിൽക്കണ്ടു. 60 ൽ ശിവം ദുബൈ (19), 99 ൽ രവിചന്ദ്ര അശ്വിൻ (11) എന്നിവർ കൂടി പുറത്തായതോടെ 150 പോലും ചെന്നൈ കടക്കില്ലെന്നായി ആരാധകരുടെ ആശങ്ക. എന്നാൽ, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (25) ക്രീസിൽ നിലയുറപ്പിച്ച ധോണി ചെന്നൈയെ 150 ന് അടുത്ത് എത്തിച്ചു. 16 പന്തിൽ രണ്ടു സിക്‌സും മൂന്ന് ഫോറും സഹിതം ധോണി 30 റൺ നേടി. ആർസിബിയ്ക്ക് വേണ്ടി ഹൈസൽവുഡ് മൂന്നും, യഷ് ദയാലും ലിയാം ലിവിങ്‌സ്റ്റണും രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും വീഴ്ത്തി. ചെന്നൈയിൽ ആർസിബി നേടുന്ന രണ്ടാം വിജയമാണ് ഇത്.