സ്പോർട്സ് ഡെസ്ക്ക് : ഹർദിക് പാണ്ഡ്യയെ ഷഫിൽ ചെയ്ത് ഫൈൻ ലെഗിലേക്ക് പറത്തിയ ബൗണ്ടറി കണ്ട് പഞ്ചാബിലെ വീട്ടിലിരുന്ന് കോച്ച് ബൽരാജ് കുമാർ ചിരിക്കുകയായിരുന്നു. ആ ഷോട്ട് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടില്ല. കാരണം 9 ആം വയസിൽ തന്നെ തന്റെ പ്രിയപ്പെട്ട ശിഷ്യൻ ആ ഷോട്ട് കളിക്കുന്നത് കണ്ടയാൾ എന്തിന് അതിശയപ്പെടണം ? മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ പരാജയപ്പെട്ടുവെങ്കിലും കളിയിൽ മികച്ച ഷോട്ടുകൾ കൊണ്ട് വിസ്മയം തീർത്ത 22 വയസുകാരനായ ആ യുവ പോരാളി ശ്രദ്ധിക്കപ്പെടുകയായിരുന്നു .
ഡൽഹിയിലെ തണുത്തുറഞ്ഞ സായാഹ്നങ്ങളിൽ ക്രിക്കറ്റ് കളിച്ചു വളർന്ന ആ കുട്ടി ക്രിക്കറ്ററെ തന്റെ കോച്ചിന് അത്രകണ്ട് വിശ്വാസമായിരുന്നു. അവന്റെ കഴിവിൽ വിശ്വാസം പുലർത്തിയ പ്രിയപ്പെട്ട കോച്ചിന്റെ പ്രതീക്ഷയെ അവൻ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി മടക്കി നൽകി. ഡൽഹിയിൽ നിന്നും ലക്നൗ സൂപ്പർ ജെയിൻസിന്റെ പതിനൊന്ന് പേരടങ്ങുന്ന പ്ലയിംഗ് ഇലവനിൽ ഒടുവിൽ അവൻ അവന്റെ പേര് അടിവരയിട്ട് എഴുതി ചേർത്തു …. ആയുഷ് ബദോനി ……
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആയുഷ് അത്രകണ്ട് പോരാട്ട വീര്യം ഉള്ളിൽ പേറുന്ന ഒട്ടും കൺഫ്യൂസഡ് അല്ലാത്ത ബാറ്റർ തന്നെയെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു. കളിക്കുന്ന ഷോട്ടുകളെ സംബന്ധിച്ച് യാതൊരുവിധ ആശങ്കകളും ഇല്ല. ഉദേശിച്ച ഷോട്ട് അയാൾ പെർഫക്ട് ആയി എക്സിക്യൂട്ട് ചെയ്യുന്നു. വർഷങ്ങളുടെ പരിചയ സമ്പത്ത് നേടിയ സീനിയർ താരങ്ങളെ പോലും അതിശയിപ്പിക്കുന്ന ആ മനോഹര ബാറ്റിംഗ് രീതി തന്നെ വിളിച്ചു പറയുന്നുണ്ട് അയാൾ നാളെയുടെ താരമാണെന്ന് .
കളിക്കുന്നത് തൻ്റെ ആദ്യ ഐപിൽ മത്സരം.ബാറ്റ് ചെയ്യാനിറങ്ങുന്നതാകട്ടെ ഒരു അരങ്ങേറ്റക്കാരന് ഏറ്റവും ദുഷ്കരമായ സാഹചര്യത്തിലും .തീ തുപ്പിയ മുഹമ്മദ് ഷമിക്കു മുന്നിൽ തകർന്നടിഞ്ഞപ്പോൾ ലക്‌നൗ 29 ന് 4 എന്ന ദയനീയ സ്ഥിതിയിലായിരുന്നു. ആകെ കളിച്ചിട്ടുള്ളത് വെറും 5 ആഭ്യന്തര മത്സരങ്ങൾ, അതിൽ വെറും 1 ഇന്നിങ്സ്, 8 റൺസ്. അതായിരുന്നു ഇന്നലെ വരെയുള്ള ആയുഷ് ബദോനി .
ക്രിക്കറ്റിൽ പ്രതിഭ മാത്രം കൊണ്ട് ഒരു പുതുമുഖം എവിടെയുമെത്തണമെന്നില്ല. ഭാഗ്യവും അവസരവും നിർലോഭം ലഭിക്കാതെ വിജയിച്ചവർ അപൂർവവും.
രാഹുൽ ,ഡികോക്ക്, ലൂയിസ്, മനീഷ് പാണ്ഡെ ഉൾപ്പെടുന്ന ലക്നൗ നിരയിലെ ടോപ്പ് ഓർഡർ നന്നായി കളിച്ചിരുന്നെങ്കിൽ ആരോരുമറിയാത്ത ബദോനിക്ക് ഒരു പക്ഷേ ബാറ്റ് ചെയ്യാൻ അവസരം പോലും കിട്ടുമായിരുന്നില്ല. മുൻ അണ്ടർ നയന്റീൻ പ്ലയറുടെ 3 ഷോട്ടുകൾ കളിയിൽ ആരും മറക്കില്ല.
പാണ്ഡ്യയെ ഫൈൻ ലെഗിലേക്ക് പറത്തിയതിനു പുറമെ റാഷിദ് ഖാൻ്റെ ഗൂഗ്ളിയെ മിഡ് വിക്കറ്റിലേക് പായിച്ചതിനൊപ്പം 150 കിലോമീറ്ററിലധികം വേഗത്തിൽ എറിയുന്ന ലോക്കി ഫെർഗുസനെയും, പുൾ ചെയ്ത് സിക്സർ അടിക്കുകയും ചെയ്ത ചെറുപ്പക്കാരനിൽ ഒരു താരത്തിളക്കം കാണാം.
അത് കൊണ്ട് തന്നെ മത്സരത്തിനിടെ കമന്റേറ്റർ ഹർഷ ഭോഗ്ലെ ചോദിക്കേണ്ടി വന്നു. എവിടെയായിരുന്നു ഇത്രയും കാലം എന്ന്? സത്യത്തിൽ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ചോദ്യമായിരുന്നു അത്.
ഫെർഗൂസണെ പുൾ ചെയ്യുകയും റാഷിദ് ഖാനെ സ്ലോഗ് സ്വീപ്പിലൂടെ സിക്സർ പറത്തുകയും ചെയ്ത് അരങ്ങേറ്റ മാച്ചിൽ പ്രതികൂല സാഹചര്യത്തിലും അർധ സെഞ്ചുറി നേടിയ പയ്യന് അനുഭവപരിചയം ടി 20 ക്രിക്കറ്റിൽ വെറും 8 റൺസ് മാത്രമാണെന്നും ഇതു വരെ ഒരു ലിസ്റ്റ് എ മാച്ച് പോലും കളിച്ചില്ലെന്നും ആര് വിശ്വസിക്കാൻ ??
ഇന്നിങ്ങ്സിലെ ടോപ് സ്കോർ ഹൂഡ സ്കോർ 116ൽ നിൽക്കെ പുറത്തായ ശേഷം അടുത്ത 4 ഓവറിൽ ഗിയർ മാറ്റി സ്കോർ 156 ലെത്തിച്ചായിരുന്നു പുത്തൻ സെൻസേഷൻ മടങ്ങിയത്.
ബദോനി വീണ്ടും ശ്രദ്ധയാകർഷിക്കുന്നു. തൻ്റെ രണ്ടാം മാച്ചിൽ ഇക്കുറി സമ്മർദ്ദ നിമിഷത്തിൽ ചെന്നൈ വിജയിക്കും എന്ന് കരുതിയപ്പോൾ 9 പന്തിൽ 19 റൺസടിച്ച് ടീമിനെ വിജയത്തിലെത്തിച്ച് അയാൾ പുറത്താകാതെ നിൽക്കുമ്പോൾ 2022 സീസണിലെ ഏറ്റവും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ആ യുവതാരം.
ക്രിക്കറ്റ് രാഷ്ട്രീയത്തിന്റെ ചവറ്റു കൂനയിലേയ്ക്ക് വലിച്ചെറിയപ്പെടാതെ ഇരിക്കുകയും കഴിവിന് പ്രാമുഖ്യം നൽകി ടീം സെലക്ടേഴ്സ് മുന്നോട്ട് വരികയും ചെയ്താൽ ഒന്നുറപ്പാണ് ഇന്ത്യൻ ദേശീയ ടീമിന്റെ ജേഴ്സിയിൽ ആ ഡൽഹി താരവും അണിനിരക്കും ……വിസ്മയങ്ങൾ നിറഞ്ഞ ബാറ്റിംഗുമായി അയാൾ നമ്മളെ അതിശയിപ്പിക്കും അന്നും കമന്റേറ്റർമാർ മനസ്സറിഞ്ഞ് വിളിച്ചു പറയും ആയുഷ് ബദോനി …… വാട്ട് എ അമേസിങ് ഷോട്ട് ….. ദാറ്റ് ഈസ്