സ്പോർട്സ് ഡെസ്ക്ക് : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈക്കെതിരെ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുത്തു. ടോസ് വിജയിച്ച ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
2024 ഐപിഎല്ലിൽ ആദ്യമായാണ് ഗുജറാത്തും ചെന്നൈയും നേർക്കുനേർ ഇരു ടീമുകളും ആദ്യ മത്സരത്തിൽ വിജയിച്ച് പോയിൻറ് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ സീസണിൽ ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ കീഴടക്കിയായിരുന്നു ചെന്നൈ കിരീടം ചൂടിയത് അതിനാൽ തന്നെ ഗുജറാത്തിന് ഇത് പകരം വീട്ടലിന്റെ കളി കൂടിയാണ്. ഗുജറാത്ത് ക്യാപ്റ്റൻ ആയിരുന്ന ഹർദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരികെ പോയതോടെ ഗില്ലാണ് ഗുജറാത്ത് റ്റൈറ്റൻസിനെ നയിക്കുന്നത്. ധോണി പിന്മാറിയതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയ ഋതുരാജ് ഗെയ്ഗ് വാദാണ് ചെന്നൈ നായകൻ.