ചെന്നൈ : ഐപിഎല്ലിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്തയ്ക്ക് എതിരെ ബോളിംഗ് തിരഞ്ഞെടുത്തു. ടോസ് ലഭിച്ച റുതുരാജ് കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ചെന്നൈയിലെ ചെപ്പോക്കിലാണ് പോരാട്ടം. രണ്ടു തുടര്‍ തോല്‍വികളുടെ ക്ഷീണവുമായി എത്തുന്ന സിഎസ്‌കെ വിജയവഴിയില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ്. മറുഭാഗത്തു ഹാട്രിക്ക് ജയവുമായി കുതിക്കുന്ന കെകെആര്‍ നാലാം ജയമാണ് സ്വപ്‌നം കാണുന്നത്.
പുതിയ നായകന്‍ റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ രണ്ടു തുടര്‍ ജയങ്ങളോടെയാണ് സിഎസ്‌കെ സീസണിനു തുടക്കമിട്ടത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനു തകര്‍ത്താണ് സിഎസ്‌കെ അക്കൗണ്ട് തുറന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാമത്തെ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണസിനും സിഎസ്‌കെ കെട്ടുകെട്ടിക്കുകയായിരുന്നു. അതിനു ശേഷം സിഎസ്‌കെയ്ക്കു അടിതെറ്റി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ആറു വിക്കറ്റിനു തോറ്റ റുതുരാജും സംഘവും അവസാന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ആറു വിക്കറ്റിനും തകര്‍ന്നടിഞ്ഞു.
അതേസമയം, മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ ഉപദേശകനായി വന്നതിനു ശേഷം സ്വപ്‌നതുല്യമായ പ്രകടനമാണ് കെകെആര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹാട്രിക് വിയവുമായി പോയിന്റ് പട്ടികയില്‍ അവര്‍ രണ്ടാംസ്ഥാനത്തുണ്ട്. ഹൈദരാബാദിനെ നാലു റണ്‍സിന് തോല്‍പ്പിച്ചാണ് കെകെആര്‍ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ ആര്‍സിബിയെ ഏഴു വിക്കറ്റിനു തുരത്തിയ അവര്‍ അവസാന മല്‍സരത്തില്‍ ഡല്‍ഹിയെ 106 റണ്‍സിനും തകര്‍ത്തെറിഞ്ഞു.