ആദ്യം ബുംറാഘാതം പിന്നെ സൂര്യതാപം ; മുംബൈ തീയിൽ കരിഞ്ഞുണങ്ങി ബാംഗ്ലൂർ  

ന്യൂസ് ഡെസ്ക് : മുംബൈ മടങ്ങിയെത്തി മക്കളെ. ബംഗളൂരുവിനെതിരായ മത്സരത്തിൽ തകർപ്പൻ ജയവുമായി മുംബൈ . നിശ്ചിത ഓവറില്‍ ആര്‍സിബി എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയർത്തിയ 196 റണ്‍സ്. മുംബൈ അനായാസം മറികടന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും കിഷനും തകർത്തടിച്ചതോടെ വിജയം ആർസിബിയിൽ നിന്ന് മുംബൈ തട്ടിയെടുക്കുകയായിരുന്നു. വെറും 23 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 53 റണ്‍സ് ഡി കെയുടെ  ഇന്നിംഗ്സ് ആണ് ബംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത് വാരി. അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം ഡികെ പുറത്താകാതെ ടീമിനെ 196ല്‍ എത്തിച്ചു. 

Advertisements

വിരാട് കോഹ്‌ലി (3) തുടക്കത്തില്‍ തന്നെ വീണെങ്കിലും അര്‍ധ സെഞ്ച്വറികള്‍ നേടി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (61), ഇംപാക്‌ട് പ്ലെയര്‍ രജത് പടിദാര്‍ (50) എന്നിവര്‍ തുടക്കത്തില്‍ സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഡുപ്ലെസി നാല് ഫോറും മൂന്ന് സലിക്‌സും പറത്തി 40 പന്തിലാണ് 60 കടന്നത്. പടിദാര്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 26 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടി മടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) വീണ്ടും പരാജയമായി. മഹിപാല്‍ ലോംറോറും നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പൂജ്യത്തില്‍ മടക്കി. പിന്നീടാണ് ഡികെയുടെ തീ പറത്തും ഫിനിഷിങ്.

മത്സരത്തില്‍ നാലോവറില്‍ 21 റണ്‍സ് വിട്ടു നല്‍കി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രിത് ബുംറ തിളങ്ങി. ജെറാര്‍ഡ് കോറ്റ്‌സി, ആകാശ് മധ്‌വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിൽ മുംബൈ ആധിപത്യം ആയിരുന്നു. തുടക്കത്തിൽ രോഹിത്തും കിഷാനും മികച്ചു നിന്നതോടെ ആർ സി ബി യുടെ വിജയം അന്യമാവുകയായിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ സൂര്യകുമാർ യാദവ് മിന്നുന്ന പ്രകടനം കാഴ്ച വച്ചതോടെ ജയം എന്ന പ്രതീക്ഷ ആർ സി ബിക്ക് അന്യമായി. സൂര്യയുടെ തകർപ്പൻ പ്രകടനമാണ് വാംഖടയിൽ നടന്നത്. 19 പന്തുകൾ നേരിട്ട സൂര്യ 52 റൺസ് നേടി. ഓപ്പണർ ഇഷാൻ വിഷൻ 34 പന്തുകളിൽ നിന്ന് 69 റൺസ് നേടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.